ഖത്തർ ലോകകപ്പിൽ ഇഞ്ചുറി സമയത്തിന്റെ ദൈർഘ്യം കൂടുന്നുവോ ? കാരണമിതാണ്
ഇംഗ്ലണ്ട്-ഇറാൻ മത്സരത്തിൽ രണ്ട് പകുതികളിലുമായി 24 മിനിറ്റാണ് റഫറി ഇഞ്ചുറിസമയം അനുവദിച്ചത്

ദോഹ: ഖത്തർ ലോകകപ്പിൽ ഇഞ്ചുറി സമയത്തിന് സാധാരണ കളികളെക്കാൾ ഏറെ ദൈർഘ്യമുണ്ടോ ?. പലരും ഉന്നയിക്കുന്ന ചോദ്യമാണത്. ലോകകപ്പിലെ 16 മത്സരങ്ങൾ പിന്നിടുമ്പോൾ പല മത്സരങ്ങൾക്കും അനുവദിച്ച ഇഞ്ചുറി സമയത്തിന്റെ ദൈർഘ്യം കൂടുതലായിരുന്നു.
ഇംഗ്ലണ്ട്-ഇറാൻ മത്സരത്തിൽ രണ്ട് പകുതികളിലുമായി 24 മിനിറ്റാണ് റഫറി ഇഞ്ചുറിസമയം അനുവദിച്ചത്. ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്‌റാന്വാൻഡിന്റെ മുഖത്തേറ്റ പരിക്കാണ് ഇഞ്ചുറിസമയം കൂടാൻ പ്രധാനകാരണം.
പരിക്കുകൾക്കൊപ്പം 'വാർ' നിയമവും സമയനഷ്ടമുണ്ടാക്കുന്നുണ്ട്. സൗദി-അർജന്റീന മത്സരത്തിന്റെ രണ്ടാം പകുതിയിൽ 14, സെനഗൽ-നെതർലൻഡ്‌സ്, അമേരിക്ക-വെയ്ൽസ് എന്നീ മത്സരങ്ങളിൽ 11 വീതം മിനിറ്റുകളും ഇഞ്ചുറിസമയം അനുവദിച്ചിരുന്നു.
പരിക്കുകൾ, സബ്സ്റ്റിറ്റിയൂഷനുകൾ, ചുവപ്പ് അല്ലെങ്കിൽ മഞ്ഞക്കാർഡ് നൽകൽ, വാർ, ലീഡിൽ നിൽക്കുമ്പോൾ ടീമുകൾ പന്ത് കൈവശംവെച്ച് നഷ്ടപ്പെടുത്തുന്ന സമയം എന്നിവയാണ് ഇഞ്ചുറിസമയം കൂടാൻ കാരണം.
Adjust Story Font
16

