'ഇവർ എന്താണ് ഇങ്ങനെ ?' മാഴ്‌സ ക്യാപ്റ്റനെ എറിഞ്ഞു വീഴ്ത്തി ലിയോൺ ആരാധകർ

മാഴ്സ ക്യാപ്റ്റൻ ദിമിത്രി പയറ്റിന് നേരെ ലിയോൺ ആരാധകരിൽ ഒരാൾ വെള്ളക്കുപ്പി എറിഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-22 14:29:39.0

Published:

22 Nov 2021 2:29 PM GMT

ഇവർ എന്താണ് ഇങ്ങനെ ? മാഴ്‌സ ക്യാപ്റ്റനെ എറിഞ്ഞു വീഴ്ത്തി ലിയോൺ ആരാധകർ
X

ഫ്രഞ്ച് ലീഗ് വണിൽ ആരാധകരുടെ മോശം പെരുമാറ്റം വീണ്ടും. ആരാധകരുടെ മോശം പെരുമാറ്റത്തെ തുടർന്ന് ലിയോൺ, മാഴ്സ മത്സരം ഉപേക്ഷിച്ചു. മാഴ്സ ക്യാപ്റ്റൻ ദിമിത്രി പയറ്റിന് നേരെ ലിയോൺ ആരാധകരിൽ ഒരാൾ വെള്ളക്കുപ്പി എറിഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ കോർണർ എടുക്കാൻ എത്തിയ ഘട്ടത്തിലാണ് ദിമിത്രി പയറ്റിന് നേരെ ലിയോൺ കാണികൾ വെള്ളക്കുപ്പി എറിഞ്ഞത്. കുപ്പിയിൽ വെള്ളമുണ്ടായിരുന്നതിനാൽ ഏറ് കൊണ്ടതിന് പിന്നാലെ പയറ്റ് പരിക്കേറ്റു വീണു. സംഭവത്തിൽ മാഴ്സ താരങ്ങൾ കടുത്ത പ്രതിഷേധം ഉയർത്തി. പിന്നാലെ അവർ കളം വിടുകയായിരുന്നു.

മത്സരം തുടരാം എന്നു അധികൃതരും റഫറിയും തീരുമാനിച്ചെങ്കിലും ഇരു ടീമുകളിലെയും താരങ്ങൾ കളത്തിൽ ഇറങ്ങിയില്ല. പിന്നീട് ഒരു മണിക്കൂറിനു മുകളിൽ നീണ്ടു നിന്ന ആശയക്കുഴപ്പത്തിനു ശേഷമാണ് അധികൃതർ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. സീസണിൽ ഇത് ആറാം തവണയാണ് ഫ്രഞ്ച് കാണികളുടെ മോശം പെരുമാറ്റം കാരണം മത്സരം നിർത്തി വക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.


The bad behavior of the fans in the French League One again. Leon and Marza dropped out of the match due to bad behavior from the fans. One of the Lyon fans threw a water bottle at Marsa captain Dimitri Payet, sparking an uproar. The match was later abandoned.

Next Story