Quantcast

സിദാനെ കോച്ചായി എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലാൻ; പിന്നിൽ ക്രിസ്റ്റ്യാനോ

റയല്‍ മാഡ്രിഡിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചായാണ് സിദാൻ പരിഗണിക്കപ്പെടുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-14 10:24:07.0

Published:

14 Nov 2021 10:21 AM GMT

സിദാനെ കോച്ചായി എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലാൻ; പിന്നിൽ ക്രിസ്റ്റ്യാനോ
X

ലണ്ടൻ: പരിശീലക പദവിയിലേക്ക് ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാനെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതി. നിലവിലെ കോച്ച് ഒലെ ഗണ്ണർ സോഷ്യറിന്റെ ഭാവി തുലാസിലായ വേളയിലാണ് ക്ലബ് പുതിയ കോച്ചിനെ തേടുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ വ്യക്തിബന്ധം ഉപയോഗിച്ച് സിദാനെ എത്തിക്കാനാണ് ശ്രമമെന്ന് സൺഡേ ടൈസ് റിപ്പോർട്ട് ചെയ്തു.

ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലിവർപൂളിൽ നിന്നുമേറ്റ തോൽവിക്ക് പിന്നാലെ സോൾഷ്യറെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതുമാത്രമല്ല, കഴിഞ്ഞ പത്തു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായിട്ടുള്ളത്. ഈ സാഹചര്യത്തിൽ സോൾഷ്യറെ വൈകാതെ പുറത്താക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

റോണോയ്ക്ക് പുറമേ, ഫ്രഞ്ച് സഹതാരം റഫൈൽ വരാനെയെയും റയൽ കോച്ചായിരിക്കെ സിദാന്‍ പരിശിലിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബിനായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാ ലീഗ ടൈറ്റിലും സിദാന്റെ പേരിലുണ്ട്. റയലിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചായാണ് സിദാൻ പരിഗണിക്കപ്പെടുന്നത്.

അതിനിടെ, മോശം പ്രകടനം തുടർന്നാല്‍ ക്രിസ്റ്റ്യാനോ ടീം വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എക്‌സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. പതിനൊന്ന് കളികളിൽ നിന്ന് അഞ്ചു ജയം മാത്രമാണ് റെഡ് ഡെവിൾസിനുള്ളത്. നാലു കളികൾ തോറ്റു. മറ്റുള്ളവ സമനിലയിലായി.

ഈ സീസണിൽ യുണൈറ്റഡ് ആദ്യ നാലിൽ ഫിനിഷ് ചെയ്തില്ലെങ്കിൽ ക്രിസ്റ്റ്യാനോ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന് സ്പാനിഷ് മാധ്യമമായ മാഴ്‌സയും പറയുന്നു. ഇറ്റാലിയൻ സീരി എ ക്ലബ് യുവന്റസിൽ നിന്നാണ് റോണോ യുണൈറ്റഡിലെത്തിയത്. 2.5 കോടി യൂറോയ്ക്ക് (ഏകദേശം 216 കോടി രൂപ) രണ്ടു വർഷത്തേക്കാണ് കരാർ. 2009ൽ ക്ലബ് വിട്ട് 12 വർഷങ്ങൾക്കു ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്.

അതിനിടെ, സോൾഷ്യറിന് പകരക്കാരനായി സിദാന് പുറമേ, അയാക്‌സ് പരിശീലകൻ ടെൻ ഹാഗ്, പിഎസ്ജി കോച്ച് മൗറീഷ്യോ പൊച്ചെറ്റിനോ, ഇറ്റാലിയൻ പരിശീലകൻ ആന്റോണിയോ കോണ്ടെ തുടങ്ങിയ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

Summary: Manchester United plan to bring French football legend Zinedine Zidane to the post of coach. The club are looking for a new coach at a time when the future of current coach Ole Gunner Sauer is in the balance. The Sunday Times reported that Zidane was trying to reach out to superstar Cristiano through a personal relationship.

TAGS :

Next Story