മാഞ്ചസ്റ്റർ ഈസ് റെഡ്;ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് യുനൈറ്റഡ്
ബ്രയാൻ എംബുമോ, പാട്രിക് ഡോർഗു എന്നിവരാണ് സിറ്റിയുടെ വലകുലുക്കിയത്

ലണ്ടൻ: മാഞ്ചസ്റ്റർ ഡെർബിയിൽ വിജയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പുതിയ പരിശീലകനായ മൈക്കൾ കാരിക്കിന് കീഴിലെ ആദ്യ മത്സരമായിരുന്നു സിറ്റിക്കെതിരെയുള്ളത്. ബ്രയാൻ എംബുമോ, പാട്രിക് ഡോർഗു എന്നിവരാണ് സിറ്റിയുടെ വലകുലുക്കിയത്. ആദ്യ പകുതിയിൽ . സിറ്റിക്ക് പല അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് പായിക്കാൻ അവർക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ ഒറ്റ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഒറ്റ ഷോട്ട് പോലും സിറ്റി പായിച്ചിരുന്നില്ല.
രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചത് യുനൈറ്റഡിനായിരുന്നു. സിറ്റിയുടെ മധ്യനിരയെ ഭേദിച്ച് പല തവണ യുനൈറ്റഡ് മുന്നേറ്റ നിര ബോക്സിലേക്കെത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഡൊന്നാറുമയുടെ മികച്ച സേവുകളാണ് സിറ്റിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്. എന്നാൽ 65-ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ എംബുമോ വല കുലുക്കിയതോടെ യുനൈറ്റഡ് ഒരു ഗോളിന് മുന്നിൽ. പത്ത് മിനിട്ടുകൾക്ക് ശേഷം പാട്രിക്ക് ഡോർഗുവിലൂടെ യുനൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മത്തേവൂസ് കൂന്യയുടെ നീട്ടി നൽകിയ പാസ് സ്വീകരിച്ച് ഇടം കാലു കൊണ്ട് ഡോർഗു തൊടുത്ത ഷോട്ട് തടയാൻ ഡൊന്നാറുമക്കായില്ല. മേസൺമൗണ്ടിലൂടെ യുനൈറ്റഡ് വീണ്ടും ലീഡ് ഉയർത്താനായി ശ്രമിച്ചിരുന്നെങ്കിലും ഗോൾ അനുവദിക്കപ്പെട്ടില്ല
ജനുവരി 25 ന് ആർസനലുമായാണ് പ്രീമിയർ ലീഗിൽ യുനൈറ്റഡിന്റെ അടുത്ത മത്സരം
Adjust Story Font
16

