Quantcast

അവസാന 11 മത്സരങ്ങളിൽ ഒരു ജയം ; കാരിക്കിനെ ഇനിയും യുനൈറ്റഡ് നിലനിർത്തുമോ?

MediaOne Logo

Sports Desk

  • Published:

    31 Oct 2026 9:03 PM IST

അവസാന 11 മത്സരങ്ങളിൽ ഒരു ജയം ; കാരിക്കിനെ ഇനിയും യുനൈറ്റഡ് നിലനിർത്തുമോ?
X

ലണ്ടൻ : പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയോടാണ് യുനൈറ്റഡ് ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടത്. മോർഗൻ റോജേഴ്‌സ്, കോൾ പാൽമാർ എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. 64-ാം മിനുട്ടിൽ ലിസാൻഡ്രോ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടതോടെ പത്ത് പേരുമായാണ് യുനൈറ്റഡ് മത്സരം പൂർത്തിയാക്കിയത്.

നേരത്തെ ബോൺമൗത്തിനോട് പരാജയപ്പെട്ടതിന് പിന്നാലെ കാരിക്കിനെതിരെ ഗാലറിയിൽ നിന്നും തുടരെ കൂവലുകൾ ഉണ്ടായിരുന്നു. പിന്നാലെ പരിശീലകനെ ക്ലബ് പുറത്താക്കുമെന്ന തരത്തിൽ വാർത്തകൾ വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ കാരിക്കിന് കൂടുതൽ സമയം നൽകുമെന്നായിരുന്നു ക്ലബ് അറിയിച്ചത്.

അവസാനം കളിച്ച 11 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് യുനൈറ്റഡിന് ജയിക്കാനായത്. ചാമ്പ്യൻസ് ലീഗിൽ സബാഹ് എഫ്‌സിക്കെതിരെയായിരുന്നു ആ ജയം. പ്രീമിയർ ലീഗിന് പുറമെ ചാമ്പ്യൻസ് ലീഗിലെയും അവസാന രണ്ട് മത്സരങ്ങളും ടീം പരാജയപ്പെട്ടിരുന്നു.

TAGS :

Next Story