Quantcast

സതാംപ്‍ടണിനെതിരെ നാലു ​ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീ​​ഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി

MediaOne Logo

Web Desk

  • Updated:

    2023-04-08 19:01:30.0

Published:

8 April 2023 6:59 PM GMT

സതാംപ്‍ടണിനെതിരെ നാലു ​ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി
X

ഏർലിം​ഗ് ഹാലൻഡ് ഇരട്ട ​ഗോൾ നേടിയ മത്സരത്തിൽ സതാംപ്‍ടണിനെതിരെ മികച്ച വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാലു ​ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് 45-ാം മിനുറ്റിൽ ഏർലിം​ഗ് ഹാലൻഡാണ് സിറ്റിയുടെ ആദ്യ ​ഗോൾ നേടിയത്. ​ഗ്രീലിഷ് പാസ് ‍ചെയ്ത പന്ത് സ്വീകരിച്ച ഡിബ്രുയിൻ ഹാലൻഡിനെ ലക്ഷ്യം വെച്ച് പന്ത് ബോക്സിലേക്ക് ഉയർത്തി നൽകി, ചാടി ഉയർന്ന ഹാലൻഡ് കൃത്യമായി പന്ത് വലയിലെത്തിച്ചു. സിറ്റിക്കായി രണ്ടാം ​ഗോൾ കണ്ടെത്തിയത് ​ഗ്രീലിഷാണ്. മൈതാന മധ്യത്ത് നിന്ന് ​ ഡിബ്രുയിൻ അളന്നു മുറിച്ചു നൽകിയ പാസ് സ്വീകരിച്ച് ഗ്രീലിഷ് വേ​ഗത്തിൽ കുതിച്ച് സതാംപ്‍ടൺ പോസ്റ്റിലേക്ക് നിറയൊഴിച്ചു, ആ ഷോർട് ​ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും റീ‍ബൗണ്ട് വന്ന പന്ത് കൃത്യമായി വലയിലെതത്തിച്ചു.

68-ാം മിനുറ്റിലായിരുന്നു ഹാലൻഡിന്റെ സുപ്പർ​ ഗോൾ പിറന്നത്. ജാക്ക് ​ഗ്രീലിഷ് പൊക്കി നൽകിയ പന്ത് ഒരു അക്രോബാറ്റിക് ഷോർട്ടിലൂടെ താരം ​വലയിലെത്തിച്ചു. അത്ഭുതത്തോടെയായിരുന്നു ​ഗ്യാലറിയിലെ ആരാധകർ ആ ​ഗോൾ കണ്ടു നിന്നത്. പരിക്കിൽ നിന്ന് മോചിതനായി ഹാലൻഡ് കളിക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. എന്നിട്ടും താരത്തിന്റെ പ്രകടനത്തിന് യാതൊരു വിധ കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി ഇന്നത്തെ പ്രകടനം. ​ഗോൾ നേടിയ ശേഷം താരത്തെ പിൻവലിച്ചു ജൂലിയൻ അൽവാരസിനെ ​ഗാർഡിയോള കളികളത്തിലേക്ക് ഇറക്കി. പകരക്കാരനായി ഇറങ്ങിയ അൽവാരസും 75-ാം മിനുറ്റിൽ കിട്ടിയ പെനാൽറ്റി ​ഗോളാക്കി ​ഗോൾ നേട്ടക്കാരടെ പട്ടികയിൽ ഇടം നേടി. 72-ാം മിനുറ്റിൽ സെകൗ മാരയാണ് സതാംപ്‍ടണിന്റെ ആശ്വാസ ​ഗോൾ നേടിയത്.

ഇന്ന് വിജയിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീ​​ഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി. ഇന്ന് വിജയിക്കുകയാണെങ്കിൽ ആഴ്സനലുമായുളള കിരീട പോരാട്ടം ഈ സീസണിന്റെ അവസാന മത്സരം വരെ തുടരുമെന്ന് പെപ് ​ഗാർഡിയോള മാധ്യമങ്ങളോട് മത്സരത്തിനു മുമ്പ് പറഞ്ഞിരുന്നു. രണ്ടാമതുളള മാഞ്ചസ്റ്റർ സിറ്റിക്ക് 29- മത്സരങ്ങളിൽ നിന്ന് 67- പോയിന്റാണുളളത്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 72- പോയിന്റാണ് ആഴ്സനലിനുളളത്. 29- മത്സരങ്ങളിൽ നിന്ന് 23 പോയിന്റുളള സതാംപ്ടൺ ഏറെക്കുറെ പ്രീമിയർ ലീ​ഗിൽ നിന്ന് പുറത്താകാനാണ് സാധ്യത.

TAGS :

Next Story