Quantcast

'സ്വയം നശിക്കാൻ തീരുമാനിച്ചതുപോലെ' ; റാഷ്‌ഫോഡിന്റെ നീക്കത്തിൽ ആശങ്കയറിയിച്ച് കോച്ചിങ് സ്റ്റാഫ്

യുണൈറ്റഡ് അവസാനം കളിച്ച എഫ്.എ കപ്പിൽ റാഷ്‌ഫോഡ് കളിച്ചിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    30 Jan 2024 12:24 PM GMT

സ്വയം നശിക്കാൻ തീരുമാനിച്ചതുപോലെ ; റാഷ്‌ഫോഡിന്റെ നീക്കത്തിൽ ആശങ്കയറിയിച്ച് കോച്ചിങ് സ്റ്റാഫ്
X

ലണ്ടൻ: കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളടിച്ച്കൂട്ടിയ താരമാണ് മാർക്കസ് റാഷ്‌ഫോർഡ്. എന്നാൽ ഈ സീസണിലാകട്ടെ കരിയറിലെ ഏറ്റവും മോശം ഫോമിലും. പ്രീമിയർ ലീഗിലെ തുടരെ തുടരെ പരാജയപ്പെട്ടതോടെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം 26കാരന് നഷ്ടമായി. പരിശീലകൻ എറിക് ടെൻ ഹാഗിന്റെ വിശ്വസ്തനായിരുന്ന ഇംഗ്ലീഷ് ഫുട്‌ബോളർക്ക് നിലവിൽ സ്ഥിരമായി സൈഡ് ബെഞ്ചിലാണ് സ്ഥാനം.

ഇപ്പോഴിതാ കളത്തിന് പുറത്ത് സ്വയം നശിക്കാൻ തീരുമാനിച്ചതുപോലെയാണ് റാഷ്‌ഫോഡ് പെരുമാറുന്നതെന്ന് വ്യക്തമാക്കി യുണൈറ്റഡ് കോച്ചിങ് സ്റ്റാഫുകൾ തന്നെ രംഗത്തെത്തിയിരിക്കുന്നു.പിച്ചിന് പുറത്തുള്ള ജീവിത ക്രമം താരത്തിന്റെ കരിയറിനെ ബാധിക്കുന്നതായി ഇവർ ആശങ്ക പങ്കുവെക്കുന്നു. സുഹൃത്ത് വലയത്തിൽ താരം അകപ്പെട്ടെന്നും പരിശീലകർ പറയുന്നു. യുണൈറ്റഡ് അവസാനം കളിച്ച എഫ്.എ കപ്പിൽ റാഷ്‌ഫോഡ് കളിച്ചിരുന്നില്ല. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് മാറ്റിനിർത്തിയെന്നും വാർത്ത പ്രചരിച്ചിരുന്നു. എറിക് ടെൻഹാഗുമായി താരമിപ്പോൾ അടുത്ത ബന്ധത്തിലല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ യുണൈറ്റഡിൽ യുവതാരത്തിന്റെ ഭാവി സംബന്ധിച്ചും സംശയമുയരുന്നു.

2015ൽ ഓൾഡ് ട്രാഫോർഡിലെത്തിയ റാഷ്‌ഫോർഡ് 259 മത്സരങ്ങളിൽ നിന്നയി 80 ഗോളുകളണ് സ്‌കോർ ചെയ്തത്. ഇംഗ്ലണ്ടിനായി 59 മത്സരത്തിൽ നിന്ന് 17 ഗോളും നേടി. ഇത്തവണ ഗോൾവേട്ടക്കാരിൽ ആദ്യ അഞ്ചിൽപോലും റാഷ്‌ഫോഡില്ല. പ്രതീക്ഷയോടെയെത്തിച്ച റാസ്മസ് ഹോയ്‌ലണ്ട് ഉൾപ്പെടെയുള്ള മുന്നേറ്റതാരങ്ങൾ ഫോമിലേക്കുയരാതായതോടെ ക്ലബിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. പ്രീമിയർ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

TAGS :

Next Story