ക്രിസ്റ്റ്യാനോക്ക് ഒപ്പമെത്താനുള്ള മിടുക്ക് എംബാപ്പെക്കുണ്ട്; പക്ഷേ അതെളുപ്പമല്ല -കാർലോ ആഞ്ചലോട്ടി

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് േപ്ല ഓഫിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെ എംബാപ്പെയെ പുകഴ്ത്തി റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പെമെത്താനുള്ള മിടുക്ക് എംബാപ്പെക്കുണ്ടെന്നും എന്നാൽ അതെളുപ്പമെല്ലന്നും ആഞ്ചലോട്ടി പ്രതികരിച്ചു.
‘‘എല്ലാവരും അദ്ദേഹത്തിൽനിന്നും ഇതുപോലൊരു ഹാട്രിക്ക് വരാൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അത് സംഭവിച്ചു. അവന് ക്രിസ്റ്റ്യാനോക്ക് ഒപ്പമെത്താനുള്ള മിടുക്കുണ്ട്. പക്ഷേ നന്നായി അധ്വാനിക്കണം. ക്രിസ്റ്റ്യാനോയുടെ ഉയരം ഒരുപാട് മുകളിലാണ്. ഈ ക്ലബിൽ അദ്ദേഹം കരിയർ തുടങ്ങിയതേയുള്ളൂ. ഈ മിടുക്കും താൽപര്യവും വെച്ച് അദ്ദേഹത്തിന് ക്രിസ്റ്റ്യനോയുടെ ലെവലിൽ എത്താം. പക്ഷേ അതൊരിക്കലും എളുപ്പമാകില്ല’’ -ആഞ്ചലോട്ടി പ്രതികരിച്ചു.
പി.എസ്.ജിയിൽ നിന്നും ഈ സീസണിൽ റയൽ മാഡ്രിഡിലെത്തിയ എംബാപ്പെ തുടക്കത്തിലെ മോശം പ്രകടനത്തിന് ശേഷം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 2009ൽ റയലിലെത്തിയ ക്രിസ്റ്റ്യാനോ 311 മത്സരങ്ങളിൽ റയലിനായി കളത്തിലിറങ്ങി. 292 ഗോളുകളും നേടി. റയലിനായി 22 മത്സരങ്ങളിൽ കളത്തിലിറങ്ങിയ എംബാപ്പെ 17 ഗോളുകൾ നേടിയിട്ടുണ്ട്.
Adjust Story Font
16

