Quantcast

'ഫുട്‌ബോളിനെക്കുറിച്ച് എംബാപ്പെയ്ക്ക് വേണ്ടത്ര അറിവില്ല': എമിലിയാനോ മാർട്ടിനസ്

ഈ വർഷം മെയിൽ എംബാപ്പെയിൽ നിന്ന് വന്ന വാക്കുകൾ മാധ്യമപ്രവർത്തകർ എമിലിയാനോയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    18 Dec 2022 9:38 AM GMT

ഫുട്‌ബോളിനെക്കുറിച്ച് എംബാപ്പെയ്ക്ക് വേണ്ടത്ര അറിവില്ല: എമിലിയാനോ മാർട്ടിനസ്
X

ദോഹ: ഖത്തർ ലോകകപ്പിന്റെ ഫൈനലിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫ്രഞ്ച് യുവതാരം എംബാപ്പെയെക്ക് മറുപടിയുമായി അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഫുട്‌ബോൾ എന്തെന്ന് എംബാപ്പെ വേണ്ടത്ര മനസിലാക്കിയിട്ടില്ല എന്നാണ് എമിലിയാനോ മാർട്ടിനസ് പറയുന്നത്.

ഈ വർഷം മെയിൽ എംബാപ്പെയിൽ നിന്ന് വന്ന വാക്കുകൾ മാധ്യമപ്രവർത്തകർ എമിലിയാനോയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. ലോകകപ്പിനായി യൂറോപ്യൻ ടീമുകളാണ് നന്നായി ഒരുങ്ങിയിരിക്കുന്നത് എന്നാണ് എംബാപ്പെ പറഞ്ഞത്. യൂറോപ്യൻ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിരിക്കുന്നത്. കാരണം അവരാണ് എല്ലായ്‌പ്പോഴും വലിയ നിലവാരത്തിലുള്ള മത്സരങ്ങൾ പരസ്പരം കളിക്കുന്നത്. എന്നാൽ അർജന്റീനയ്ക്കും ബ്രസീലിനും അതിന് കഴിയുന്നില്ല എന്നും എംബാപ്പെ പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായാണ് മാർട്ടിനസ് രംഗത്തെത്തിയിരിക്കുന്നത്. 'അവന് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. സൗത്ത് അമേരിക്കയിൽ എംബാപ്പെ കളിച്ചിട്ടില്ല. ആ പരിചയം ഇല്ലാത്തപ്പോൾ അതിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത് , എമിലിയാനോ പറഞ്ഞു.

TAGS :

Next Story