Quantcast

മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു

MediaOne Logo

ijas

  • Updated:

    2021-04-15 07:43:49.0

Published:

15 April 2021 7:35 AM GMT

മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു
X

ഐ.എസ്.എല്‍ ക്ലബായ എ.ടി.കെ മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത്​ മാളവ്യയും മിഥുൻചക്രവർത്തിയും പ​ങ്കെടുത്ത ചടങ്ങിൽ വെച്ച്​ ചൊവ്വാഴ്ച ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു. ബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് അരിന്ദം ഭട്ടാചാര്യയുടെ രാഷ്ട്രീയ പ്രവേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ്​ താനെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന്​ ഏറെ നാളായി ആഗ്രഹിക്കുന്നുവെന്നും പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പ്രതികരിച്ചു. 'എനിക്ക്​ ഫുട്​ബാൾ ആരാധകരുടെ പക്കൽ നിന്ന്​ ധാരാളം സ്​നേഹവും ആദരവും ലഭിച്ചു. ഇപ്പോൾ അത്​ തിരികെ നൽകാനുള്ള അവസരമാണ്​. മോദിജിയുടെ നേതൃത്വത്തിന്​ കീഴിൽ ഒരുപാട്​ നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു' -ഭട്ടാചാര്യ പറഞ്ഞു.

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. ഫുട്​ബാളിൽ നിന്ന്​ വിരമിച്ച ശേഷം ബി.ജെ.പിക്കായി മുഴുവൻ സമയ രാഷ്​ട്രീയ പ്രവർത്തനത്തിനിറങ്ങുമെന്നും ഭട്ടാചാര്യ സൂചിപ്പിച്ചു. കഴിഞ്ഞ സീസണിൽ ഐ.എസ്​.എല്ലിലെ ഗോൾഡൻ ഗ്ലൗ ജേതാവാണ്​ ഭട്ടാചാര്യ.

TAGS :

Next Story