Quantcast

'അടുത്ത യൂറോ കപ്പും കളിക്കണം, പോരാട്ടം അവസാനിച്ചിട്ടില്ല': ക്രിസ്റ്റ്യാനോ

2016ൽ പോർച്ചുഗല്ലിനെ യൂറോ കിരീടത്തിലേക്ക് എത്തിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-21 12:15:49.0

Published:

21 Sep 2022 12:00 PM GMT

അടുത്ത യൂറോ കപ്പും കളിക്കണം, പോരാട്ടം അവസാനിച്ചിട്ടില്ല: ക്രിസ്റ്റ്യാനോ
X

ലണ്ടൻ: യൂറോ 2024ൽ പോർച്ചുഗല്ലിന് വേണ്ടി കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേശീയ ടീമിനുവേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി.




പോർച്ചുഗൽ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്തിയതിന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ പുരസ്‌കാരം സ്വീകരിച്ചാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ഇനിയും കുറച്ച് വർഷങ്ങൾ കൂടി ഫെഡറേഷന്റെ ഭാഗമായി നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റ്യാനോ പറഞ്ഞു.




എന്റെ ലക്ഷ്യങ്ങൾ ഉയരെയാണ്. ഇപ്പോഴും എനിക്ക് പ്രചോദനം തോന്നുന്നു. ദേശീയ ടീമിലെ എന്റെ വഴി അവസാനിച്ചിട്ടില്ല. ക്വാളിറ്റിയുള്ള ഒരുപാട് യുവ താരങ്ങൾ നമുക്കുണ്ട്. ലോകകപ്പിൽ ഞാൻ ഉണ്ടാവും. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കളിക്കാനും എനിക്ക് ആഗ്രഹമുണ്ട്, ക്രിസ്റ്റ്യാനോ വ്യക്തമാക്കി.




2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് എത്തുമ്പോഴേക്കും ക്രിസ്റ്റ്യാനോയുടെ പ്രായം 39 ആവും. 2016ൽ പോർച്ചുഗല്ലിനെ യൂറോ കിരീടത്തിലേക്ക് എത്തിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിരുന്നു. നവംബർ 24നാണ് പോർച്ചുഗല്ലിന്റെ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് പോർച്ചുഗല്ലിന്റെ ആദ്യ എതിരാളി.

TAGS :

Next Story