Quantcast

2030 ഫിഫ ലോകകപ്പ് ; സ്പെയ്നിലെയും അൻഡോറയിലേയും പ്രക്ഷേപണവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

MediaOne Logo

Sports Desk

  • Published:

    13 Oct 2026 10:23 PM IST

2030 ഫിഫ ലോകകപ്പ് ; സ്പെയ്നിലെയും അൻഡോറയിലേയും പ്രക്ഷേപണവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
X

മാഡ്രിഡ് : 2030 ഫിഫ ലോകകപ്പിന്റെ പ്രക്ഷേപണവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. സ്‌പെയ്ൻ, അൻഡോറ എന്നീ രാജ്യങ്ങളിലെ പ്രക്ഷേപണമാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റ് സഹ ആതിഥേയർ കൂടിയായ സ്‌പെയിനിലെ ആരാധകർക്ക് മത്സരം സൗജന്യമായി കാണാൻ അവസരമൊരുങ്ങും. ഈ ഡീലിന് പിന്നിലെ കരാർ തുക എത്രായാണെന്ന് സംബന്ധിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സ്‌പെയ്ൻ ജേതാക്കളായ 2026 ഫിഫ ലോകകപ്പ് അവിടുത്തെ പ്രധാന ചാനലുകളിൽ ഒന്നായ ടിവിഇ വഴിയാണ് ആളുകൾ കണ്ടിരുന്നത്.

പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഒരു ദിവസം ഒരു മത്സരം മാത്രമായിരിക്കും ആളുകൾക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് വഴി കാണാനാവുക. സ്‌പെയ്ൻ ടീമിന്റെ മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ ഉൾപ്പടെയുള്ള പ്രധാന മത്സരങ്ങളും ടിവി വഴി കൂടി പ്രേക്ഷകരിലേക്ക് എത്തിക്കാനും നെറ്റ്ഫ്ലിക്സ് ആലോചന നടത്തുന്നുണ്ട്. എന്നാൽ ഇത് ഏത് ചാനൽ വഴിയായിരിക്കുമെന്ന് അവർ പുറത്ത് വിട്ടിട്ടില്ല. മേൽ പറഞ്ഞ മത്സരങ്ങളുടെ സംപ്രേഷണം ഏറ്റെടുക്കാൻ ടിവിഇ ഒരുക്കമാണോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ചാനൽ തയ്യറായിട്ടില്ല.

സ്പെയ്നിന് പുറമെ പോർച്ചുഗൽ, മൊറോക്കോ, ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നിവിടങ്ങളിലാണ് 2030 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളിലേക്ക് കൂടി ടൂർണമെന്റ് വ്യാപിപ്പിച്ചത്. 1930ലെ പ്രഥമ ലോകകപ്പിന് വേദിയായത് ഉറുഗ്വേയായിരുന്നു.

2027, 2031 വനിത ലോകകപ്പുകളുടെ അവകാശം നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

TAGS :

Next Story