Quantcast

സ്വിറ്റ്‌സർലാൻഡിനെതിരെ നെയ്മറും ഡാനിലോയും കളിക്കില്ല; ബ്രസീലിന് കനത്ത തിരിച്ചടി

ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലെസ്മാനാണ് താരങ്ങൾക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    25 Nov 2022 3:47 PM GMT

സ്വിറ്റ്‌സർലാൻഡിനെതിരെ നെയ്മറും ഡാനിലോയും കളിക്കില്ല; ബ്രസീലിന് കനത്ത തിരിച്ചടി
X

ദോഹ: ബ്രസീലിന്റെ സൂപ്പർ താരം നെയ്മറും ഡാനിലോയും സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. സെർബിയക്കെതിരായ മത്സരത്തിനിടെ നെയമറിന് കണങ്കാലിനായിരുന്നു പരിക്കേറ്റത്. ഡാനിലോയ്ക്കും കണങ്കാലിനാണ് പരിക്ക്. ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലെസ്മാനാണ് താരങ്ങൾക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന കാര്യം അറിയിച്ചത്.

100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറെ തങ്ങൾക്ക് വേണമെന്ന് സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്‌കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞു. സെർബിയൻ താരം മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.

ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്റെ (62, 73) ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബ്രസീലിന്റെ ജയം.

TAGS :

Next Story