Quantcast

ലോകകപ്പ് നടത്താൻ സൗദി അർഹർ; ജനങ്ങൾക്ക് സൗദി​ സംസ്കാരത്തെ അറിയാനുള്ള അവസരം - നെയ്മർ

MediaOne Logo

Sports Desk

  • Published:

    24 Sept 2024 3:36 PM IST

neymar
X

റിയാദ്: 2034 ലോകകപ്പ് നടത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ പിന്തുണച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നിലവിൽ സൗദി ക്ലബ്ബായ അൽഹിലാൽ താരമായ നെയ്മർ ക്ലബ് പുറത്തുവിട്ട വിഡിയോയിലാണ് തന്റെ അഭിപ്രായം പറഞ്ഞത്.

‘‘ ലോകകപ്പ് സൗദി അറേബ്യയിലേക്ക് വരുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് എല്ലാവരെയും ഞെട്ടിക്കുന്ന ലോകകപ്പാകുമെന്ന് ഉറപ്പുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് സൗദി സംസ്കാരത്തെയും രാജ്യത്തെയും അറിയാനുള്ള അവസരമാണ് വരുന്നത്. ഈ അവസരം സൗദി അർഹിക്കുന്നു’’ -നെയ്മർ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും 2024 ഫിഫ ലോകകപ്പ്​ സൗദിഅറേബ്യയിൽ തന്നെയെന്ന്​ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്​. 2034 നവംബർ-ഡിസംബർ മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഈ വർഷം ഡിസംബറോടെ ഈ വിഷയത്തിൽ ഫിഫ അന്തിമ തീരുമാനം പറയു​മെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 2034 ലോകകപ്പിനായി മറ്റൊരു രാജ്യവും രംഗത്തില്ല എന്നതും സൗദി അറേബ്യയുടെ പ്രതീക്ഷ ഉറപ്പിക്കുന്നു. ആഴ്ചകൾക്ക് മുമ്പ് പാരിസിൽ ​ ഫിഫക്ക്​ മുമ്പാകെ സൗദി സമർപ്പിച്ച ബിഡ്​ ബുക്കിൽ ലോകത്തെ അമ്പരപ്പിക്കാൻ പോന്ന വാഗ്​ദാനങ്ങളാണ്​ അണിനിരത്തിയിര​ുന്നത്.

TAGS :

Next Story