Quantcast

തുർക്കിയ പുറത്ത് ; പത്ത് പേരുമായി കളിപിടിച്ച് പരാഗ്വേ

MediaOne Logo

Sports Desk

  • Published:

    20 Jun 2026 11:32 AM IST

തുർക്കിയ പുറത്ത് ; പത്ത് പേരുമായി കളിപിടിച്ച് പരാഗ്വേ
X

കാലിഫോർണിയ : തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയ തുർക്കിയ ലോകകപ്പിൽ നിന്നും പുറത്ത്. പരാഗ്വേയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തുർക്കിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ മത്യാസ് ഗലാർസ നേടിയാണ് ഗോളിലാണ് പരാഗ്വേയുടെ ജയം. മിഗ്വേൽ അൽമിറോൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് പരാഗ്വേ മത്സരം കളിച്ചവസാനിപ്പിച്ചത്. രണ്ടാം മത്സരത്തിലും തോറ്റ തുർക്കിയ ഇതോടെ ലോകകപ്പിൽ നിന്നും പുറത്തായി.

തുടക്കം മുതൽ തുർക്കിയക്ക് മേൽ തികഞ്ഞ ആധിപത്യമാണ് പരാഗ്വേ കാഴ്ചവെച്ചത്. രണ്ടാം മിനുട്ടിൽ ഗോൾ കൂടി നേടിയതോടെ മത്സരത്തിന്റെ മുഴുവൻ കൺഡ്രോളും പരാഗ്വേ ഏറ്റെടുത്തു. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ വാ മൂടി സംസാരിച്ചതിന്റെ പേരിൽ പരാഗ്വേ മുന്നേറ്റ താരം മിഗ്വേൽ ആൽമിറോണിന് റഫറി ചുവപ്പ് കാർഡ് നൽകി. ഈ ലോകകപ്പിൽ ഫിഫ പുറത്തിറക്കിയ പുതിയ നിയമമായിരുന്നു ഇത്. തുർക്കിയ നിരയിൽ റയൽ മാഡ്രിഡ് താരം നിറഞ്ഞ് കളിച്ചിരുന്നെങ്കിലും മറുപടി ഗോൾ മാത്രം വന്നില്ല.

6 പോയിന്റുമായി യുഎസ്എ നേരത്തെ അടുത്ത റൗണ്ടിന് യോഗ്യത ഉറപ്പിച്ചിരുന്നു. മൂന്ന് പോയിന്റ് വീതമുള്ള ആസ്‌ട്രേലിയ, പരാഗ്വേ ടീമുകൾ ഗോൾ വ്യത്യാസത്തിൽ രണ്ടും മൂന്നും സ്ഥാനത്താണ്.

TAGS :

Next Story