Quantcast

'സ്വപ്നങ്ങൾ അകലെയല്ലെന്ന് പഠിപ്പിക്കുന്ന ഗാനിം; നിറവും ജാതിയും മതവും ഒന്നാകുന്ന ലോകകപ്പ് കാലം'

''മുഫ്താഹിനൊപ്പം മോർഗൻ ഫ്രീമാനും കൂടി അരങ്ങിലെത്തുമ്പോൾ ലോകമൊന്നാകെ കൈചേർത്ത് പിടിക്കുന്നു. ഇതിൽ കൂടുതൽ ഒരു രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ? വംശീയതയെ പലതവണ ഭേദിച്ച ഫുട്‌ബോൾ അരങ്ങിൽ ഇതല്ലാതെ മറ്റെന്തു സുന്ദരക്കാഴ്ചയാണ് കാണാനുള്ളത്.''

MediaOne Logo

Web Desk

  • Published:

    21 Nov 2022 1:39 PM GMT

സ്വപ്നങ്ങൾ അകലെയല്ലെന്ന് പഠിപ്പിക്കുന്ന ഗാനിം; നിറവും ജാതിയും മതവും ഒന്നാകുന്ന ലോകകപ്പ് കാലം
X

തിരുവനന്തപുരം: ഒരു വ്യാഴവട്ടത്തോളമായി ഖത്തർ ആഗ്രഹിച്ച ഫുട്‌ബോൾ സ്വപ്നങ്ങൾക്കാണ് ഇന്നലെ മുതൽ പന്തുരുളാൻ തുടങ്ങിയതെന്ന് ജോൺ ബ്രിട്ടാസ് എം.പി. ഗാനിം മുഫ്താഹിനൊപ്പം മോർഗൻ ഫ്രീമാനും അരങ്ങിലെത്തുമ്പോൾ ലോകമൊന്നാകെ കൈചേർത്ത് പിടിക്കുന്ന കാഴ്ച വംശവെറിക്കെതിരെയുള്ള രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഖത്തർ നൽകിയ ഉദ്ഘാടനച്ചടങ്ങിനെപ്പറ്റി പറയണം. അരയ്ക്കുതാഴേക്ക് വളർച്ച മുരടിച്ച ഒരു കുറിയ മനുഷ്യൻ ലോകമെമ്പാടുമുള്ള മനുഷ്യരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു. ഫിഫ ലോകകപ്പ് അംബാസഡറായ, ഫുട്ബോൾ കളിക്കുന്ന, റോക്ക് ക്ലൈംബിങ്ങും സ്‌കൂബ ഡൈവും ചെയ്യുന്ന ഗാനും സ്വപ്നങ്ങൾ അകലെയല്ലെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഗാനിമിനൊപ്പം മോർഗൻ ഫ്രീമാനും കൂടി അരങ്ങിലെത്തുമ്പോൾ ലോകമൊന്നാകെ കൈചേർത്ത് പിടിക്കുന്നു. ഇതിൽ കൂടുതൽ ഒരു രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ? വംശീയതയെ പലതവണ ഭേദിച്ച ഫുട്‌ബോൾ അരങ്ങിൽ ഇതല്ലാതെ മറ്റെന്തു സുന്ദരക്കാഴ്ചയാണ് കാണാനുള്ളത്. ഒരു സ്വപ്നവും വലുതല്ലെന്ന് കാണിച്ചുതരുന്ന, ഒരു ഭിന്നശേഷിക്കും സ്വപ്നങ്ങളിൽനിന്ന് നിങ്ങളെ അകറ്റാനാവില്ലെന്ന് കാണിച്ചുതരുന്ന, വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ചുതരുന്ന, നിറവും ജാതിയും മതവും ഒന്നാണെന്ന് കാണിച്ചുതരുന്ന ലോകകപ്പ് കാലം-ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ലോകം മുഴുവൻ ഒരു കുഞ്ഞുപന്തിനു ചുറ്റുമായി ചുരുങ്ങുന്ന, ഒരുമിക്കുന്ന ഫുട്‌ബോൾ കാലത്തിന് ഇന്നലെ തുടക്കമായി. ഒരു വ്യാഴവട്ടത്തോളമായി ഖത്തർ ആഗ്രഹിച്ച ഫുട്‌ബോൾ സ്വപ്നങ്ങൾക്കാണ് ഇന്നലെ മുതൽ പന്തുരുളാൻ തുടങ്ങിയത്. യൂറോപ്പും ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്‌ബോൾ ആരവം. പെട്ടെന്ന് ഓർമ വരുന്നത് ഫുട്‌ബോൾ ജ്വരത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കണ്ട ഡൽഹി കാലമാണ്.

എല്ലാകാലത്തും എല്ലാവർക്കും പ്രിയപ്പെട്ട ഫുട്‌ബോളിനെപ്പറ്റിയോ ഫുട്‌ബോൾ താരങ്ങളെ പറ്റിയോ ടീമിനെപ്പറ്റിയോ ഒന്നും എഴുതേണ്ടതില്ല. പക്ഷെ ഇന്നലെ ഖത്തർ നൽകിയ ഉദ്ഘാടനച്ചടങ്ങിനെപ്പറ്റി പറയണം. അരയ്ക്കുതാഴേക്ക് വളർച്ച മുരടിച്ച ഒരു കുറിയ മനുഷ്യൻ ലോകമെമ്പാടുമുള്ള മനുഷ്യരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു.

പറഞ്ഞുവരുന്നത് ഇന്നലെ ലോകമെങ്ങുമുള്ള ആളുകളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനിം അൽ മുഫ്താഹിനെ പറ്റിയാണ്. ഫിഫ ലോകകപ്പ് അംബാസഡറായ മുഫ്താഹ്. ഫുട്ബോൾ കളിക്കുന്ന, റോക്ക് ക്ലൈംബിങ്ങും സ്‌കൂബ ഡൈവും ചെയ്യുന്ന മുഫ്താഹ്. സ്വപ്നങ്ങൾ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന മുഫ്താഹ്.

മുഫ്താഹിനൊപ്പം മോർഗൻ ഫ്രീമാനും കൂടി അരങ്ങിലെത്തുമ്പോൾ ലോകമൊന്നാകെ കൈചേർത്ത് പിടിക്കുന്നു. ഇതിൽ കൂടുതൽ ഒരു രാഷ്ട്രീയം വംശവെറിക്ക് നൽകാനുണ്ടോ? വംശീയതയെ പലതവണ ഭേദിച്ച ഫുട്‌ബോൾ അരങ്ങിൽ ഇതല്ലാതെ മറ്റെന്തു സുന്ദരക്കാഴ്ചയാണ് കാണാനുള്ളത്. ഒരു സ്വപ്നവും വലുതല്ലെന്ന് കാണിച്ചുതരുന്ന, ഒരു ഭിന്നശേഷിക്കും സ്വപ്നങ്ങളിൽനിന്ന് നിങ്ങളെ അകറ്റാനാവില്ലെന്ന് കാണിച്ചുതരുന്ന, വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ചുതരുന്ന, നിറവും ജാതിയും മതവും ഒന്നാണെന്ന് കാണിച്ചുതരുന്ന ലോകകപ്പ് കാലം. വാണിജ്യത്തിനപ്പുറം ലോകത്തെല്ലാവരും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന ഒന്നാണ് ലോകകപ്പ്. എല്ലാവരും ഈ ഫുട്‌ബോൾ കാലം ആസ്വദിക്കൂ എന്ന് മാത്രമേ ആശംസിക്കാനുള്ളൂ.

Summary: 'Ghanim Al Muftah teaches that dreams are not far away; This is World Cup time when color, caste and religion become one': Writes John Brittas MP

TAGS :

Next Story