Quantcast

ലാലിഗയിൽ ഒസാസൂനക്കെതിരെ റയൽ മാഡ്രിഡിന് ജയം

ബാഴ്‌സലോണ ഇന്ന് അത്‌ലെറ്റിക്കോ മാഡ്രിഡിനെ നേരിടും

MediaOne Logo

Sports Desk

  • Updated:

    2024-03-17 01:55:31.0

Published:

17 March 2024 1:46 AM GMT

Real Madrid beat Osasuna in La Liga
X

ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. 29ാം റൗണ്ട് മത്സരത്തിൽ ഒസാസൂനയെയാണ് മാഡ്രിഡ് പരാജയപെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വിജയം. മാഡ്രിഡിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡാനി കാർവഹാലും ബ്രാഹിം ഡയസും ഓരോ ഗോളുകൾ നേടി. ജയത്തോടെ 29 കളികളിൽനിന്ന് 72 പോയിന്റോടെ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ജിറോണ ഗെറ്റാഫെയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്‌സലോണ അത്‌ലെറ്റിക്കോ മാഡ്രിഡിനെ നേരിടും.

അതേസമയം, എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിലെത്തി. ക്വാർട്ടർ ഫൈനലിൽ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. സിറ്റിക്കായി ബെർണാഡോ സിൽവ ഇരട്ട ഗോളുകൾ നേടി. ഇന്ന് ക്വാർട്ടർ ഫൈനലിലെ ക്ലാസ്സിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. മറ്റൊരു മത്സരത്തിൽ ചെൽസിയും ലീസ്റ്റർസിറ്റിയും ഏറ്റുമുട്ടും.



TAGS :

Next Story