Quantcast

വിടാതെ പിന്തുടരുന്ന പരിക്ക് - ശാപമോക്ഷമില്ലാതെ ഹസാർഡ്

കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് നടത്തിയ പരിശീലന മത്സരത്തിൽ കളിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-30 18:27:33.0

Published:

30 March 2023 6:26 PM GMT

വിടാതെ പിന്തുടരുന്ന പരിക്ക് - ശാപമോക്ഷമില്ലാതെ ഹസാർഡ്
X

റയൽ മാഡ്രിഡ് സ്ക്വാഡിൽ നിന്ന് നിലവിൽ പുറത്തായ ഈഡൻ ഹസാർഡ്, കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് നടത്തിയ പരിശീലന മത്സരത്തിൽ കളിച്ചിരുന്നു. ഫസ്റ്റ് ടീമിലെയും കാസ്റ്റില്ല [റിസേർവ്] കളിക്കാരെയും ഉൾപ്പെടുത്തിയായിരുന്നു മത്സരം. പക്ഷേ കളിയിൽ മോശം പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്. താരത്തിനു ശാരീരിക ക്ഷമത വീണ്ടെടുക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഈ പ്രകടനം ആൻസലോട്ടിയുടെയും പരിശീലക സംഘത്തിന്റെയും മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സാധ്യതയില്ല.

ഈ സീസണിൽ വെറും ഏഴ് മത്സരങ്ങൾ മാത്രമാണ് ഹസാർഡ് കളിച്ചിരിക്കുന്നത്. 2023-ൽ ഇതുവരെ ഒരു തവണ മാത്രമാണ് താരത്തിനു കളിക്കാൻ കഴിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് അദ്ദേഹത്തിന് നിലവിൽ ഫസ്റ്റ് ടീമിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. റയൽ മാ‍‍ഡ്രി‍ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനാണ് ഹസാർഡ്. എന്നാൽ 2019 ൽ ചെൽസിയിൽ നിന്ന് വളരെയധികം പ്രതീക്ഷകളുമായി വന്ന അദ്ദേഹത്തിന് കാര്യമായ പ്രകടനങ്ങൾ ക്ലബ്ബിനായി നൽകാന് കഴിഞ്ഞില്ല.

ഹസാർഡിന്റെ കളി സമയത്തെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ആൻസലോട്ടി സ്വരം കടുപ്പിച്ചാണ് പ്രതികരണം നടതത്തിയത് . "ഓരോ കളിക്കാരനും മിനിറ്റുകൾ നൽകാൻ എനിക്ക് കഴയില്ല, മത്സരങ്ങൾ വിജയിക്കാനാണ് ഞാൻ ഇവിടെയുള്ളത്. മത്സരങ്ങൾ ജയിക്കാൻ ഞാൻ മികച്ച സ്റ്റാർട്ടിംഗ് ഇലവൻ ഇടുന്നു. ഒരു കളിക്കാരൻ എത്രമാത്രം അദ്ധ്വാനിക്കുന്നുണ്ടെന്ന് മാത്രമാണ് നോക്കുന്നത്." സാന്റിയാഗോ ബെർണാബ്യൂവിൽ ആക്രമണോത്സുക താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരെപ്പോലുള്ളവരെ പിന്നിലാക്കി ഹസാർഡിന് ഇപ്പോൾ ഒരു തിരിച്ചുവരവിന് സാധ്യതയില്ല. ലോകകപ്പിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു വിരമിച്ച താരം ഇപ്പോൾ കഴിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങൾക്കുളള ഇടവേളയിൽ കൂടുതൽ പരിശീലനം നടത്തി തിരിച്ചു വരാൻ ഒരുങ്ങുകയായിരുന്നു.


TAGS :

Next Story