Quantcast

റെഡ് കാര്‍ഡില്‍ സെഞ്ച്വറി; റെക്കോര്‍ഡ് കുറിച്ച് ആഴ്സണല്‍

പ്രീമിയര്‍ ലീഗില്‍ 100 റെഡ്‍ കാര്‍ഡ് തികക്കുന്ന ആദ്യ ടീമാണ് ആഴ്സണല്‍

MediaOne Logo

Sports Desk

  • Updated:

    2022-01-02 09:20:03.0

Published:

2 Jan 2022 9:07 AM GMT

റെഡ് കാര്‍ഡില്‍ സെഞ്ച്വറി; റെക്കോര്‍ഡ് കുറിച്ച് ആഴ്സണല്‍
X

ചരിത്രത്തിലിതുവരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടാനായിട്ടില്ലെങ്കിലും പ്രീമിയര്‍ ലീഗില്‍ മറ്റു പല റെക്കോര്‍ഡുകളും ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നായ ആഴ്സണലിന്‍റെ പേരിലുണ്ട്. കഴിഞ്ഞ ദിവസം പ്രീമിയര്‍‌ ലീഗില്‍ ആഴ്സണല്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ കുറിച്ചു. ഇക്കുറി റെക്കോര്‍ഡ് അത്ര നല്ല പേരിനുള്ളതല്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ബ്രസീലിയന്‍ പ്രതിരോധനിരതാരം ഗബ്രിയേല്‍ തുടരെ രണ്ട് മഞ്ഞക്കാര്‍‌ഡ് കണ്ട് പുറത്തായതോടെ പ്രീമിയർ ലീഗിൽ 100 ചുവപ്പ് കാർഡ് നേടുന്ന ടീം എന്ന റെക്കോർഡാണ് ഗണ്ണേഴ്‌സ് തങ്ങളുടെ പേരിലാക്കിയത്.

പ്രീമിയർ ലീഗിൽ 100 ചുവപ്പ് കാർഡ് നേടുന്ന ആദ്യ ടീമാണ് ആഴ്‌സണൽ. 99 റെഡ് കാർഡുകളുമായി എവർട്ടണാണ് ആഴ്‌സണലിന് തൊട്ട് പിറകിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ന്യൂ കാസിലിന് 90 റെഡ് കാർഡുകളാണുള്ളത്. നാലാം സ്ഥാനത്ത് ചെൽസിയും അഞ്ചാം സ്ഥാനത്ത് വെസ്റ്റ് ഹാമുമാണുള്ളത്.

2019 ൽ മൈക്കൽ അർറ്റേറ്റ പരിശീലകനായി എത്തിയതിന് ശേഷം ആഴ്‌സണൽ താരങ്ങൾ നേടുന്ന പതിനൊന്നാം ചുവപ്പു കാർഡാണിത്. പ്രീമിയർ ലീഗിൽ മറ്റൊരു ക്ലബ്ബും ഈ അടുത്ത് ഇത്രയധികം ചുവപ്പുകാർഡുകൾ കണ്ടിട്ടില്ല.

സിറ്റിക്കെതിരായ മത്സരത്തിൽ 59ാം മിനിറ്റിലാണ് ഗബ്രിയേൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. ശേഷം 30 മിനിറ്റോളം സിറ്റിയുടെ മുന്നേറ്റങ്ങളെ ഗണ്ണേഴ്‌സ് പ്രതിരോധിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ റോഡ്രിയുടെ ഗോളിലൂടെ സിറ്റി വിജയം തട്ടിയെടുക്കുകയായിരുന്നു. ലീഗിൽ 35 പോയിന്റുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ.

TAGS :

Next Story