അഭിമുഖത്തിനിടെ റൊണാൾഡോയുടെ കാലിൽ തൊട്ട് ശക്തിയാവാഹിച്ച് റോഡ്രിഗോ; വീഡിയോ വൈറൽ

2002ലെ ലോകകപ്പിൽ ഗോളടിച്ചു കൂട്ടിയ റൊണാൾഡോയുടെ കാലുകളിൽ തൊട്ടുഴിഞ്ഞ റോഡ്രിഗോ പിന്നീട് തന്റെ കാലുകളിൽ ഉഴിയുകയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2022-11-30 11:10:45.0

Published:

30 Nov 2022 11:09 AM GMT

അഭിമുഖത്തിനിടെ റൊണാൾഡോയുടെ കാലിൽ തൊട്ട് ശക്തിയാവാഹിച്ച് റോഡ്രിഗോ; വീഡിയോ വൈറൽ
X

അഭിമുഖത്തിനിടെ ബ്രസീൽ ഇതിഹാസ താരം റൊണാൾഡോയുടെ കാലിൽ തൊട്ട് ശക്തിയാവാഹിച്ച് സ്‌ട്രൈക്കർ റോഡ്രിഗോ. ഖത്തർ ലോകകപ്പിൽ ബ്രസീലിനായി കളിക്കുന്ന റോഡ്രിഗോയും ഇതിഹാസ താരം റൊണാൾഡോയും ഒന്നിച്ചിരുന്ന അഭിമുഖത്തിലാണ് സംഭവം. 2002ലെ ലോകകപ്പിൽ ഗോളടിച്ചു കൂട്ടിയ റൊണാൾഡോയുടെ കാലുകളിൽ തൊട്ടുഴിഞ്ഞ റോഡ്രിഗോ പിന്നീട് തന്റെ കാലുകളിൽ ഉഴിയുകയായിരുന്നു. ഗോളടി മികവ് ആവാഹിച്ചെടുക്കാനെന്ന വണ്ണമായിരുന്നു താരത്തിന്റെ പ്രവൃത്തി.

'എല്ലാവരും ഒപ്പമുണ്ട്, പോകൂ, എല്ലാ ഭാവുകങ്ങളും നേരുന്നു. ബ്രസീൽ മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്, നന്ദി!' എന്ന് ലോകകപ്പിലെ എക്കാലത്തെയും രണ്ടാം വൻ ഗോൾവേട്ടക്കാരനായ റൊണാൾഡോ യുവതാരത്തെ ആശീർവദിച്ചു. 15 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. 1994 ലും 2002ലും ലോകകപ്പ് ഉയർത്താനും താരത്തിനായി.

റയൽ മാഡ്രിഡിനായി കളിക്കുന്ന 21കാരനായ റോഡ്രിഗോ കഴിഞ്ഞ സീസണിൽ ഏഴു ഗോളും അഞ്ച് അസിസ്റ്റുമാണ് നടത്തിയത്. തന്റെ ആദ്യ ലോകകപ്പ് വിശേഷങ്ങളും സൂപ്പർസ്റ്റാർ നെയ്മറുടെ പരിക്കുമടക്കമുള്ള കാര്യങ്ങൾ അഭിമുഖത്തിൽ ചർച്ച ചെയ്തു.

ഖത്തർ ലോകകപ്പിൽ ചുരുങ്ങിയ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. സെർബിയക്കെതിരെ 15 മിനുട്ടും സ്വിറ്റ്‌സർലാൻഡിനെതിരെ 45 മിനുട്ടുമാണ് കളിച്ചത്. എന്നിട്ടും ഒരു അസിസ്റ്റ് താരം നേടിയിരുന്നു. നോക്കൗട്ടിലേക്ക് ബ്രസീൽ യോഗ്യത നേടിയതിനാൽ കാമറൂണിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ റോഡ്രിഗോയെപ്പോലുള്ള താരങ്ങളെ കോച്ച് ടിറ്റേ ഉപയോഗപ്പെടുത്തിയേക്കും.

നിലവിൽ ബ്രസീലിനായി ഒമ്പത് മത്സരങ്ങൾ കളിച്ച റോഡ്രിഗോ ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.

Rodrigo touching Ronaldo's leg during the interview; The video went viral

TAGS :

Next Story