Quantcast

അസമിനെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ ജയത്തോടെ തുടങ്ങി കേരളം

ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്താണ് കേരളം തുടങ്ങിയത്.

MediaOne Logo

Web Desk

  • Published:

    21 Feb 2024 6:39 PM IST

അസമിനെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ ജയത്തോടെ തുടങ്ങി കേരളം
X

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്താണ് കേരളം തുടങ്ങിയത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് കേരളം ഗ്രൂപ്പ് എ.യില്‍ മുന്നിലെത്തിയത്. കെ. അബ്ദുറഹീം (19–ാം മിനിറ്റ്), ഇ. സജീഷ് (67), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകള്‍ നേടിയത്. മറുപടിയായി 77-ാം മിനിറ്റിലായിരുന്നു അസമിന്റെ ആശ്വാസ ഗോള്‍. ദീപു മൃതയാണ് സ്കോറര്‍.

TAGS :

Next Story