Quantcast

കർണാടകയെ കീഴടക്കി മണിപ്പൂർ സന്തോഷ് ട്രോഫി സെമിയിൽ

മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കർണാടകയ്ക്ക് ഉള്ളത്

MediaOne Logo

Web Desk

  • Published:

    23 April 2022 1:04 PM GMT

കർണാടകയെ കീഴടക്കി മണിപ്പൂർ സന്തോഷ് ട്രോഫി സെമിയിൽ
X

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ സെമിയിൽ. നിർണായക മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കർണാടകയെ തോൽപ്പിച്ചാണ് സെമി പ്രവേശം. മണിപ്പൂരിനായി ലൂൻമിൻലെൻ ഹോകിപ് ഇരട്ടഗോൾ നേടി. സോമിഷോൺ ഷിറകിന്റെ വകയാണ് ഒരു ഗോൾ. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കർണാടകയ്ക്ക് ഉള്ളത്. 25 ന് ഗുജറാത്തിന് എതിരെയാണ് കർണാടകയുടെ അവസാന മത്സരം.

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ ഒരു മാറ്റവുമായി ആണ് മണിപ്പൂർ ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മണിപ്പൂർ കർണാടകൻ ഗോൾമുഖത്തേക്ക് അറ്റാക്കിംങ് ആരംഭിച്ചു. തുടരെ അവസരങ്ങൾ ലഭിച്ച മണിപ്പൂരിന് ലക്ഷ്യം കണ്ടെത്താനായില്ല. ഇടവേളയിൽ കർണാടകയ്ക്കും അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. 19 ാം മിനുട്ടിൽ മണിപ്പൂർ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് കർണാടകൻ പ്രതിരോധ താരം ദർശൻ വരുത്തിയ പിഴവിൽ സോമിഷോൺ ഷിറകിന് ലഭിച്ച പന്ത് ബോക്സിലേക്ക് നൽകി. ബോക്സിൽ രണ്ട് പ്രതിരോധ നിരക്കാരുടെ ഇടയിൽ നിന്നിരുന്ന ലൂൻമിൻലെൻ ഹോകിപ് ഗോളാക്കി മാറ്റി.

30 ാം മിനുട്ടിൽ കർണാടകയ്ക്ക് അവസരം ലഭിച്ചു ബോക്സിന് മുമ്പിൽ നിന്ന് നടത്തിയ നീക്കത്തിൽ ലഭിച്ച പന്ത് സുലൈമലൈ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും മണിപ്പൂർ ഗോൾകീപ്പർ തട്ടിഅകറ്റി. 34 ാം മിനുട്ടിൽ മണിപ്പൂരിന് അടുത്ത അവസരം. മധ്യനിരയിൽ നിന്ന് സുധീർ ലൈതോൻജം നൽകിയ പാസ് സ്വീകരിച്ച ങ്ഗുൽഗുലാൻ സിങ്സിട് പോസ്റ്റിലേക്ക് അടിച്ചു. ഗോൾകീപ്പറെ മറികടന്ന പന്ത് ഗോൾപോസ്റ്റിൽ തട്ടി. 42 ാം മിനുട്ടിൽ മണിപ്പൂർ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ലൂൻമിൻലെൻ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാൻ മുന്നേറ്റത്തിനൊടുവിൽ ഗോളാക്കി മാറ്റുകയായിരുന്നു. 44 ാം മിനുട്ടിൽ ലീഡ് മൂന്നാക്കി ഉയർത്തി. വലതു വിങ്ങിലൂടെ മുന്നേറിയ സോമിഷോൺ ഷിറക് അടിച്ച പന്ത് കർണാടകൻ ഗോൾകീപ്പർ ജയന്ത്കുമാർ തട്ടിയെങ്കിലും തുടർന്ന് കിട്ടയ അവസരം സോമിഷോൺ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയിൽ കർണാടകയുടെ മുന്നേറ്റമാണ് കണ്ടത്. ഇടവേളയിൽ കർണാടകയ്ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല. 65 ാം മിനുട്ടിൽ വലത് വിങ്ങിൽ നിന്ന് പകരക്കാരനായി എത്തിയ കർണാടകൻ താരം ആര്യൻ അമ്ല നൽകിയ പാസ് സുധീർ കൊട്ടികല നഷ്ടപ്പെടുത്തി.

TAGS :

Next Story