Quantcast

സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമി, ഫൈനൽ മത്സരങ്ങൾ സൗദിയിൽ നടക്കും

സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-09 18:54:33.0

Published:

10 Feb 2023 12:22 AM IST

സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമി, ഫൈനൽ മത്സരങ്ങൾ സൗദിയിൽ നടക്കും
X

ന്യൂഡൽഹി: 76-ാമ ത് സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദിയിലെ റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് ഒന്ന് മുതൽ നാല് വരെയാണ് മത്സരങ്ങൾ നടക്കുക. സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.

ചരിത്രത്തിൽ ഇതാദ്യമായാണ് സന്തോഷ് ട്രോഫി ഫൈനൽ വിദേശ രാജ്യത്ത് നടക്കാൻ പോകുന്നത്. രണ്ട് സെമിഫൈനലും ഫൈനൽ മത്സരവും റിയാദിൽ നടക്കും. കേരളമാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.

TAGS :

Next Story