Quantcast

മാനേയുടെ ഇരട്ടപ്രഹരം; ബ്രസീലിനെ നാണം കെടുത്തി സെനഗൽ

ആഫ്രിക്കൻ നാഷൻസ് കപ്പിന് തയ്യാറെടുക്കുന്ന സെനഗലിന് ആത്മവിശ്വാസം പകരുന്നതായി മുൻ ലോക ചാമ്പ്യന്മാർക്കെതിരെയുള്ള വിജയം

MediaOne Logo

Web Desk

  • Published:

    21 Jun 2023 6:46 AM GMT

sadio mane
X

ലിസ്ബൺ: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ. രണ്ടിനെതിരെ നാലു ഗോളിനാണ് സെനഗലിന്റെ ജയം. സൂപ്പർ താരം സാദിയോ മാനെയുടെ ഇരട്ട ഗോളുകളാണ് ആഫ്രിക്കൻ ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കാലിന് പരിക്കേറ്റ സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.

പത്താം മിനിറ്റിൽ ലുകാസ് പക്വാറ്റയുടെ ഗോളിൽ ബ്രസീലിലാണ് മുമ്പിലെത്തിയത്. വിനീഷ്യസ് ജൂനിയർ ബോക്‌സിലേക്ക് മറിച്ചു നൽകിയ ക്രോസിൽ തല വച്ചാണ് പക്വാറ്റ ലക്ഷ്യം കണ്ടത്. എന്നാല്‍ 22-ാം മിനിറ്റിൽ തകർപ്പൻ ഇടങ്കാലൻ വോളിയിലൂടെ ഹബീബ് ഡിയാലോ സെനഗലിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതി പിരിയുമ്പോൾ സ്‌കോർ 0-0.

രണ്ടാം പകുതിയിൽ മാർക്വീഞ്ഞോസ് വഴി കിട്ടിയ സെൽഫ് ഗോളിലൂടെ സെനഗൽ ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളിൽ മാനെയിലൂടെ മൂന്നാം ഗോൾ. പെനാൽറ്റി ബോക്‌സിന്റെ വലതുമൂലയിൽനിന്ന് പന്ത് വളച്ചെടുത്ത് വലയിൽ കയറ്റുമ്പോൾ കീപ്പർ എഡേഴ്‌സണ്‍ നിസ്സഹായനായിരുന്നു. 58-ാം മിനിറ്റിൽ മാർക്വീഞ്ഞോസ് വീണ്ടും ഗോൾ കണ്ടെത്തി. എന്നാൽ ഇഞ്ച്വറി ടൈമിൽ കിട്ടിയ പെനാൽറ്റി മാനെ ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീലിന്റെ പതനം പൂർത്തിയായി.



ആഫ്രിക്കൻ നാഷൻസ് കപ്പിന് തയ്യാറെടുക്കുന്ന സെനഗലിന് ആത്മവിശ്വാസം പകരുന്നതായി മുൻ ലോക ചാമ്പ്യന്മാർക്കെതിരെയുള്ള വിജയം. കഴിഞ്ഞ എട്ടു മത്സരങ്ങളായി അലിയു സിസുവിന്റെ സംഘം തോൽവിയറിഞ്ഞിട്ടില്ല.





TAGS :

Next Story