Quantcast

പോർച്ചുഗലിനെ ഞെട്ടിച്ച് സെർബിയ: ലോകകപ്പ് യോഗ്യത

തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കിൽ പോർച്ചുഗൽ ഇനി പ്ലേഓഫ് കളിക്കണം. എതിരാളി ആരാണ് എന്ന് വ്യക്തമായിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2021-11-15 02:35:25.0

Published:

15 Nov 2021 2:33 AM GMT

പോർച്ചുഗലിനെ ഞെട്ടിച്ച് സെർബിയ: ലോകകപ്പ് യോഗ്യത
X

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിനെ തോൽപിച്ച് സെർബിയ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്. ഇതോടെ ഖത്തറിലേക്കുള്ള യോഗ്യത സെർബിയ സ്വന്തമാക്കി. തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കിൽ പോർച്ചുഗൽ ഇനി പ്ലേഓഫ് കളിക്കണം. എതിരാളി ആരാണ് എന്ന് വ്യക്തമായിട്ടില്ല.

ഖത്തർ യോഗ്യതയ്ക്ക് ഒരു സമനില മതി എന്ന നിലയിലാണ് പോർച്ചുഗൽ ഞായറാഴ്ച വൈകീട്ട് സെർബിയയുമായി ഏറ്റുമുട്ടാനിറങ്ങിയത്. ആ വഴിക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങിയതും. കളി തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ പോര്‍ച്ചുഗലിനായി റെനറ്റോ സാഞ്ചസ് ആദ്യ ഗോൾ നേടി. ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് റെനറ്റോ ഗോൾ കണ്ടെത്തുകയായിരുന്നു. എന്നാൽ അരമണിക്കൂറിനപ്പുറം 33ാം മിനുറ്റിൽ ദസൻ ടാഡികിലൂടെ സെർബിയ തിരിച്ചടിച്ചു. ആർക്കും പരിക്കുകളില്ലാതെ ഒന്നാം പകുതി കഴിഞ്ഞു.

രണ്ടാം പകുതിയിൽ അതും കളി അവസാനിക്കാനിരിക്കെയാണ്(90ാം മിനുറ്റ്) പോർച്ചുഗീസ് ആരാധകരുടെ ഹൃദയം തകർത്ത ഹെഡർ ഗോൾ വരുന്നത്. പകരക്കാരനായി ഇറങ്ങിയ അലക്‌സാണ്ടർ മിട്രോവിച്ചാണ് ആ ഗോൾ കണ്ടെത്തിയത്. ടാഡിച്ചിന്റെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു മിട്രോവിച്ചിന്റെ സുന്ദര ഗോൾ. തന്റെ പെനാൽട്ടി നഷ്ടം രാജ്യത്തിനു യൂറോ യോഗ്യത നഷ്ടമാക്കിയപ്പോൾ അതിനു രാജ്യത്തിനു ലോകകപ്പ് യോഗ്യത നേടി നൽകിയാണ് ഇത്തവണ മിട്രോവിച്ചിന്റെ പ്രായശ്ചിത്തം. പന്ത് അടക്കത്തിൽ അടക്കം സെർബിയ ആണ് കൂടുതൽ മുന്നിട്ട് നിന്നത്.

അതേസമയം ഖത്തർ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇറ്റലിയും ഇന്നിറങ്ങും. സാൻ മരിനോയോട് സമനില നേടിയാൽ ഇംഗ്ലണ്ടിന് യോഗ്യത ഉറപ്പിക്കാനാകും. നോർത്തേൺ അയർലൻഡിനെ നേരിടുന്ന ഇറ്റലിക്ക് സ്വിറ്റ്സർലൻഡ് ബൾഗേറിയ മത്സരഫലവും നിർണായകമാകും.സ്വിറ്റ്സർലൻഡ് വലിയ വിജയം നേടിയില്ലെങ്കിൽ ഇറ്റലി യോഗ്യത ഉറപ്പിക്കും.

TAGS :

Next Story