Quantcast

സെര്‍ജിയോ റാമോസ് പി.എസ്.ജിയിലേക്ക്?

പി.എസ്.ജിയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് സെര്‍ജിയോ റാമോസ് ഒപ്പുവെച്ചതെന്ന് ആര്‍.എം.സി റിപ്പോര്‍ട്ട് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-01 18:26:33.0

Published:

1 July 2021 11:53 PM IST

സെര്‍ജിയോ റാമോസ് പി.എസ്.ജിയിലേക്ക്?
X

റയല്‍ മാഡ്രിഡിന്‍റെ സൂപ്പര്‍ താരമായിരുന്ന സെര്‍ജിയോ റാമോസ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫ്രഞ്ച് റേഡിയോ നെറ്റ്‍വര്‍ക്കായ ആര്‍.എം.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റയല്‍ കരാര്‍ പുതുക്കാത്തതിനെത്തുടര്‍ന്ന് റാമോസ് ഫ്രീ ഏജന്‍റാവുകയായിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി റയല്‍ മാഡ്രിഡ് താരമായിരുന്നു റാമോസ്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ലാലിഗ കിരീടങ്ങളും നേടിയ റയല്‍ ടീമിന്‍റെ അംഗമായിരുന്നു അദ്ദേഹം.

പി.എസ്.ജിയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് സെര്‍ജിയോ റാമോസ് ഒപ്പുവെച്ചതെന്ന് ആര്‍.എം.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. നെതര്‍ലാന്‍റ്സ് നായകന്‍ ജോര്‍ജീനോ വൈനാല്‍ഡം ലിവര്‍പ്പൂളില്‍ നിന്നും പി.എസ്.ജിയിലേക്ക് ചേക്കേറി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പരാജയപ്പെട്ടാണ് പി.എസ്.ജി ഫൈനല്‍ കാണാതെ മടങ്ങിയത്. പുതിയ താരങ്ങളെ കളത്തിലെത്തിച്ച് കിരീടം നേടാനാണ് ഫ്രഞ്ച് വമ്പന്മാരുടെ ശ്രമം.

Next Story