Quantcast

ഷമിയും ബുംറയും സിറാജുമല്ല വന്നത് താക്കൂർ, പിന്നെ നടന്നത്....

വാൻഡറേഴ്സിലെ ഒരു വിദേശ താരത്തിന്റെ മികച്ച നേട്ടവും ഇത് തന്നെ. ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ശാർദൂൽ 5 വിക്കറ്റ് നേടുന്നതും. 17.5 ഓവർ എറിഞ്ഞ താക്കൂർ, മൂന്ന് മെയ്ഡൻ ഓവറുകളടക്കം ഏഴ് വിക്കറ്റാണ് കൊയ്തത്.

MediaOne Logo

Web Desk

  • Published:

    5 Jan 2022 2:26 AM GMT

ഷമിയും ബുംറയും സിറാജുമല്ല വന്നത് താക്കൂർ, പിന്നെ നടന്നത്....
X

വാൻഡറേഴ്സ് ടെസ്റ്റിലെ രണ്ടാം ദിനം ശാർദുൽ താക്കൂറിന് സ്വന്തമായിരുന്നു. അറുപത്തിയൊന്ന് റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ശർദുൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു ഇന്ത്യൻ ബൗളറിന്റെ മികച്ച പ്രകടനവും സ്വന്തമാക്കി.

ജസ്പ്രീത് ബുംറയേയും മുഹമ്മദ് ഷമിയേയും സിറാജിനേയും പഠിച്ചെത്തിയ ദക്ഷിണാഫ്രിക്ക് ശാർദുൽ താക്കൂർ കടുത്ത വെല്ലുവിളിയായി. ആദ്യ ഇരയായി ശർദുൽ വീഴ്ത്തിയത് നായകൻ ഡീൻ എൽഗാറിനെ. പിന്നാലെ അർധസെഞ്ച്വറി നേടിയ കീഗൻ പീറ്റേഴ്സനേയും വാൻഡർ ഡസനേയും ശർദുൽ വീഴ്ത്തി

തൊട്ടടുത്ത സ്പെല്ലിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ബാവുമയേയും വെറൈനേയും താക്കൂർ ഡഗൗട്ടിലെത്തിച്ചു. വാലറ്റത്തെ കൂടി മടക്കി ഏഴ് വിക്കറ്റുകൾ തികച്ചു. ഒരിന്ത്യൻ ബൗളറുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനമാണിത്. വാൻഡറേഴ്സിലെ ഒരു വിദേശ താരത്തിന്റെ മികച്ച നേട്ടവും ഇത് തന്നെ. ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ശാർദൂൽ 5 വിക്കറ്റ് നേടുന്നതും. 17.5 ഓവർ എറിഞ്ഞ താക്കൂർ, മൂന്ന് മെയ്ഡൻ ഓവറുകളടക്കം ഏഴ് വിക്കറ്റാണ് കൊയ്തത്.

അതേസമയം വിജയലക്ഷ്യം നേടാൻ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഇന്നിങ്സിൽ 80 റൺസ് നേടിയ ഇന്ത്യക്ക് 58 റൺസിന്റെ ലീഡാണുള്ളുത്. അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയുമാണ് ക്രീസിൽ. ഫോമിലല്ലാത്ത രാഹനെയും പുജാരയുമാണ് ക്രീസിലുള്ളത്. നായകൻ കെ എൽ രാഹുലിന്റെയും മയങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ 202 ന് പുറത്തായിരുന്നു. ലുംഗി എൻഗിഡി ഒഴികെയുള്ള ദക്ഷിണാഫ്രിക്കയുടെ എല്ലാം പേസർമാരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല

TAGS :

Next Story