Quantcast

ബിസിനസ് ക്ലാസ് ടിക്കറ്റ്, റിലാക്സ് സ്റ്റേ, പിന്നെ ... : വൈറല്‍ സ്വിസ് ആരാധകനെ ഓഫറുകള്‍ കൊണ്ട് പൊതിഞ്ഞ് കമ്പനികള്‍

സ്വിറ്റ്സര്‍ലാന്‍റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെ നേരിടാനൊരുങ്ങുമ്പോള്‍ കോളടിച്ചത് ലൂക്കക്കാണ്

MediaOne Logo

Web Desk

  • Updated:

    2021-07-01 16:56:03.0

Published:

1 July 2021 10:25 PM IST

ബിസിനസ് ക്ലാസ് ടിക്കറ്റ്, റിലാക്സ് സ്റ്റേ, പിന്നെ ... : വൈറല്‍ സ്വിസ് ആരാധകനെ ഓഫറുകള്‍ കൊണ്ട് പൊതിഞ്ഞ് കമ്പനികള്‍
X

യൂറോ കപ്പില്‍ സ്പെയിന്‍ - സ്വിറ്റ്സര്‍ലാന്‍റ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ വ്യത്യസ്ത വികാര പ്രകടനങ്ങള്‍കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു സ്വിസ് ആരാധകനെ ആരും മറന്നുകാണില്ല. ലൂക്ക ലോട്ടന്‍ബാക്ക്. ഇദ്ദേഹമാണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍റില്‍ താരം. സ്വിറ്റ്സര്‍ലാന്‍റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെ നേരിടാനൊരുങ്ങുമ്പോള്‍ കോളടിച്ചത് ലൂക്കക്കാണ്.

സ്വിസ് - സ്പെയിന്‍ മത്സരത്തിന് മുമ്പായി നിരവധി സ്ഥാപനങ്ങളാണ് വ്യത്യസ്ത ഓഫറുകളുമായി ലൂക്കയെ സമീപിക്കുന്നത്. സ്വിസ് എയറാണ് അദ്ദേഹത്തെ സമീപിച്ച ആദ്യ കമ്പനി. സ്വിസ് - സ്പെയിന്‍ ക്വാര്‍ട്ടര്‍ നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് ബിസിനസ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റാണ് സ്വിസ് എയര്‍ ലൂക്കക്ക് ഓഫര്‍ ചെയ്തത്.

അടുത്തത് എനര്‍ജി ഡ്രിങ്കായ റെഡ് ബുള്‍. അദ്ദേഹത്തിന് ആവശ്യമായ പാനീയങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാമെന്നുള്ളതാണ് റെഡ് ബുള്ളിന്‍റെ ഓഫര്‍. ഫ്രാന്‍സിനെതിരായ മത്സരത്തിന്‍റെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഒരു ദിവസത്തെ റിലാക്സ് സ്റ്റേയാണ് സ്വിസ് ടൂറിസം ഓഫീസ് ലൂക്കക്ക് നല്‍കിയത്.

കഴിഞ്ഞില്ല, രാജ്യത്തെ വാക്സിനേഷന്‍ ക്യാമ്പയിനിന്‍റെ ബ്രാന്‍റ് ഫേസായി ലൂക്കയെയാണ് സ്വിസ് അതോരിറ്റിയുടെ പൊതു ആരോഗ്യ ഓഫീസ് പരിഗണിക്കുന്നത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍റ് സ്പെയിനിനോട് ജയിച്ചാലും ഇല്ലെങ്കിലും ലൂക്ക ലോട്ടന്‍ബാക്കിന് ഇപ്പോള്‍ രാജകീയ പരിഗണനയാണ്.

TAGS :

Next Story