Quantcast

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി ക്ലാസിക്ക് പോരാട്ടം

രാത്രി ഒൻപതിന് മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം

MediaOne Logo

Sports Desk

  • Published:

    10 April 2022 2:17 AM GMT

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി ക്ലാസിക്ക് പോരാട്ടം
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി ക്ലാസിക്ക് പോരാട്ടം. രാത്രി ഒൻപതിന് മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം നടക്കുന്നത്. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിർണായകമാകുന്നതാണ് മത്സരഫലം. കിരീടപ്പോരിലേക്ക് ഇനി ബാക്കിയുള്ളത് എട്ട് മത്സരങ്ങൾ മാത്രമാണ്. പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണുള്ളത്. അതേസമയം ക്ലോപ്പിന്റെ ലിവർപൂളിന്റെ അക്കൗണ്ടിൽ 72 പോയിന്റുകളുമുണ്ട്. ഓരോ പോയിന്റും നിർണായകമാകുന്ന ലീഗിൽ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടം ആവേശകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എത്തിഹാദിലാണ് മത്സരമെന്നത് സിറ്റിക്ക് മുൻതൂക്കം നൽകുന്നുണ്ട്.



അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ലിവർപൂൾ ഏറ്റുമുട്ടലിന് എത്തുന്നത്. സീസണിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ രണ്ട് ഗോൾ വീതമടിച്ച് ഇരുവരും സമനില പാലിച്ചിരുന്നു. ഗ്രീലിഷ്, ഫിൽ ഫോഡൻ, റിയാദ് മെഹ്‌റസ്, ബെർണാഡോ സിൽവ, കെവിൻ ഡിബ്രുയിൻ എന്നിവർ സിറ്റി നിരയിൽ ആദ്യ ഇലവനിലുണ്ടാകും. മൊഹമ്മദ് സലാഹ്, ഡിയാഗോ ജോട്ട, ലൂയിസ് ഡയസ് എന്നിവർ മറുപുറത്തുണ്ട്. അഞ്ച് ദിവസം കഴിഞ്ഞ് എഫ്എ കപ്പ് സെമിയിലും ഇരുവരും ഏറ്റുമുട്ടുന്നുണ്ട്.


The Liverpool-Manchester City Classic clash today in the English Premier League

TAGS :

Next Story