Quantcast

യുറുഗ്വായെ പ്രീക്വാർട്ടർ കാണാതെ പുറത്താക്കുകയായിരുന്നു പ്രധാന ലക്ഷ്യം - ഘാന താരം

വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറുഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്

MediaOne Logo

Web Desk

  • Published:

    3 Dec 2022 1:58 PM GMT

യുറുഗ്വായെ പ്രീക്വാർട്ടർ കാണാതെ പുറത്താക്കുകയായിരുന്നു പ്രധാന ലക്ഷ്യം - ഘാന താരം
X

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയില്ലെങ്കിലും യുറഗ്വായുടെ മുന്നോട്ടുള്ള പോക്ക് അടച്ചെന്ന് തീർച്ചപ്പെടുത്തിയിരുന്നുവെന്ന് ഘാനയുടെ പ്രതിരോധ താരം ഡാനിയൽ അമർട്ടെ. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ യുറുഗ്വായ്ക്ക് ഒരു ഗോൾകൂടി ആവശ്യമായിരുന്നു, എന്നാൽ അത് നേടാതെ പ്രതിരോധിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'നമുക്ക് ഗോൾ നേടേണ്ടത് അവശ്യമാണെന്ന് ഞാൻ എന്റെ ടീം അംഗങ്ങളോട് പറഞ്ഞു. അതുപോലെ അവർക്കും ഒരു ഗോൾ ആവശ്യമാണ്. അതിനാൽ നമുക്ക് മുന്നേറാൻ സാധിച്ചില്ലെങ്കിലും അവരെ തടുത്തുനിർത്താൻ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. എന്നാൽ അത് ബുദ്ധിമുട്ടായിരുന്നു, അവരുടെ പ്രതിരോധ താരങ്ങളെല്ലാം മുന്നോട്ട് കയറിയാണ് കളിച്ചത്', ഡാനിയൽ അമർട്ടെ പറഞ്ഞു.

അവസാന മത്സരത്തിൽ ജയിച്ചെങ്കിലും യുറഗ്വായ് ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായിരുന്നു. ജോർജിയൻ അരാസ്‌കേറ്റയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഗ്രൂപ്പ് എച്ചിൽ ഘാനയെ 2-0ത്തിന് തോൽപ്പിച്ചിട്ടും നാല് പോയിന്റോടെ ടീം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറുഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.

2010 ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ പന്ത് കൈകൊണ്ട് തട്ടിയിട്ട് ഗോൾ നിഷേധിച്ച സുവാരസിന്റെ യുറുഗ്വായോട് പകരം ചോദിക്കാനാണ് ഘാന എത്തിയത്. തോറ്റിട്ടും അവരുടെ വഴി മുടക്കാൻ അവർക്ക് സാധിച്ചു.

TAGS :

Next Story