Quantcast

ലാലി​ഗയിൽ ഒന്നാമത്, എന്നാൽ റയലിനോടേറ്റ പരാജയം ബാഴ്സലോണ ന​ഗരത്തെ നിശബ്ദമാക്കിയിരിക്കുന്നു

യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളുടെ നിരയിൽ അവരുടെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-08 10:13:38.0

Published:

8 April 2023 10:12 AM GMT

ലാലി​ഗയിൽ ഒന്നാമത്, എന്നാൽ റയലിനോടേറ്റ പരാജയം ബാഴ്സലോണ ന​ഗരത്തെ നിശബ്ദമാക്കിയിരിക്കുന്നു
X

ഫുട്ബോളിനൊരു ചെറിയ കുഴപ്പമുണ്ട്. ത്രസിപ്പിക്കുന്ന വിജയങ്ങൾ ഒരുപാട് നേടിയാലും ഒറ്റ പരാജയം മതി എല്ലാവരും എല്ലാവരും എല്ലാം മറക്കാൻ. ലാലി​ഗയിൽ ഒന്നാമത്, എന്നാൽ റയലിനോടേറ്റ പരാജയം ബാഴ്സലോണ ന​ഗരത്തെ നിശബ്ദമാക്കിയിരിക്കുന്നു. കോപ്പ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനോട് തകർന്നടിഞ്ഞതോടെ ബാഴ്‌സലോണയുടെ തുടർച്ചയായ മൂന്ന് ക്ലാസിക്കോ വിജയങ്ങൾ ബുധനാഴ്ച എല്ലാവരും പെട്ടെന്ന് മറന്നു. കരീം ബെൻസെമയുടെ ഹാട്രിക്കും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളും ചേർന്നപ്പോൾ ക്യാമ്പ് നൗവിൽ റയൽ മാഡ്രിഡിന് അവിസ്മരണീയമായ 4-0 വിജയം നേടാൻ കഴിഞ്ഞു.

ബാഴ്‌സ കോച്ച് ഷാവി ഹെർണാണ്ടസിന്റെ മുഖം മത്സരശേഷം ധീരതയോടെയായിരുന്നു. ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിക്കു ശേഷമുള്ളതുപോലെ ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരാൽ തന്റെ ടീം തോറ്റെന്ന തിരിച്ചറിവിന് യൂറോപ്യൻ ഭൂഖണ്ഡത്തിൽ അവർ വിജയികളാണെന്ന അദ്ദേഹത്തിന്റെ മത്സരത്തിന് മുമ്പുള്ള അഭിപ്രായങ്ങൾക്ക് വഴിവെച്ചു. ആദ്യ പാദത്തിൽ ബാഴ്‌സ 1-0ന് ലീഡ് നേടിയിട്ടും സ്വന്തം തട്ടകത്തിൽ അത് മുതലാക്കാൻ ബാഴ്സക്ക് കഴിഞ്ഞില്ല. മാഡ്രിഡിനാട് പരാജയപ്പെട്ടത് ബാഴ്‌സയുടെ ഈ സീസണിനെ ബാധിക്കില്ലെന്ന് ഷാവി പറഞ്ഞു . ഫൈനലിൽ മാഡ്രിഡിനെ തോൽപ്പിച്ച് അവർ ഈ വർഷം സ്പാനിഷ് സൂപ്പർകോപ്പ നേടിയിട്ടുണ്ട്. കൂടാതെ ലീഗിൽ 11 മത്സരങ്ങൾ ശേഷിക്കെ 12 പോയിന്റിന്റെ വ്യക്തതമായ ലീ‍ഡ് ബാഴ്സലോക്കുണ്ട്. 2019 ന് ശേഷമുള്ള ആദ്യ ലീഗ് കിരീടം കൺ മുന്നിൽ തന്നെയുണ്ട്. ഷാവിയുടെ പരിശീലന റെക്കോർഡ് (മത്സരങ്ങൾ:79, വിജയം:50, സമനില:14, തോൽവി:15) ശ്രദ്ധേയമാണ്. പക്ഷേ കളത്തിന് പുറത്ത് ബാഴ്‌സ പ്രക്ഷുബ്ധമാണ്.

നേരിടുന്ന പ്രതിസന്ധികൾ

റഫറിമാരിൽ നിന്ന് ആനുകൂല്യം നേടിയെന്നാരോപിച്ച് സ്പെയിനിലെ പ്രോസിക്യൂട്ടർമാർ ക്ലബ്ബിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ ഈ ആഴ്ച പറഞ്ഞത് ഫുട്ബോളിൽ തനിക്ക് ഓർക്കാൻ കഴിയുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. കർശനമായ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം മാർച്ച് അവസാനത്തോടെ സ്റ്റാർ മിഡ്ഫീൽഡർ ഗവിയുടെ പുതിയ കരാർ റദ്ദാക്കാൻ ലാലിഗ നിർബന്ധിച്ചതോടെ വർഷങ്ങളായി അവരെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ (1.3 ബില്യൺ) കടം തുടരുകയാണ്. ഗവിക്ക് കരാർ ഒപ്പിടുന്നതിന് (ഈ വേനൽക്കാലത്ത് അദ്ദേഹം ഒരു സ്വതന്ത്ര ഏജന്റാണ്) അതല്ലെങ്കിൽ പുതിയ കളിക്കാരെ കൊണ്ടുവരുന്നതിന് മുമ്പ് ശമ്പള പരിധി പാലിക്കുന്നതിന് ക്ലബ്ബിന് 1200 കോടി ലാഭിക്കേണ്ടതുണ്ട്. ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസുമായുള്ള ദൈനംദിന പൊതു വഴക്കുകൾ, ക്യാമ്പ് നൗവിന്റെ പുനർവികസനം വൈകുന്നത്, ലയണൽ മെസ്സിയുടെ തിരിച്ചുവരവ് സാധ്യത അങ്ങനെ അവർക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളിലും തടസ്സങ്ങളാണ്. അപ്പോൾ നിലവിൽ ക്ലബ്ബിൽ ഇപ്പോൾ എന്താണ് നടക്കുന്നത്?

ബാഴ്‌സലോണയുടെ ഈ സീസണിലെ പ്രകടനം

ബാഴ്‌സ അതിശക്തമായി മാത്രമേ പ്രവർത്തിക്കൂ എന്ന് ചിലപ്പോൾ തോന്നും. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനേക്കാൾ 13 പോയിന്റ് പിന്നിലാണ് അവർ ഫിനിഷ് ചെയ്തത്. ഈ സീസണിൽ ഇതിനകം തന്നെ റയലുമായി 12 പോയിന്റ് ലീ‍ഡുളളത് ടീമിന്റെ വൻ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. എന്നിട്ടും ബുധനാഴ്ചത്തെ തോൽവിയും ചാമ്പ്യൻസ് ലീഗിൽ നിന്ന് (ഗ്രൂപ്പ് ഘട്ടത്തിൽ ബയേൺ മ്യൂണിക്കിനും ഇന്റർ മിലാനും പിന്നിൽ), യൂറോപ്പ ലീഗിൽ (പ്ലേഓഫ് നോക്കൗട്ട് റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ) തോറ്റ് പുറത്തായതോടെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളുടെ നിരയിൽ അവരുടെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു.

ലാലിഗയിൽ ഇത്തവണ ബാഴ്‌സയുടെ സ്ഥിരത ശ്രദ്ധേയമാണ്. 27 മത്സരങ്ങളിൽ നിന്നായി രണ്ട് തവണ മാത്രം തോറ്റ ടീം ഒമ്പത് ഗോളുകൾ മാത്രമാണ് വഴങ്ങിയിരിക്കുന്നത്. ക്യാമ്പ് നൗവിൽ വഴങ്ങിയ ഗോളുകൾ പെനാൽറ്റിയും സെൽഫ് ഗോളുമാണ്. ഗോൾകീപ്പർ മാർക്ക് -ആന്ദ്രെ ടെർ സ്റ്റെഗൻ, പ്രതിരോധക്കാരായ ജൂൾസ് കൗണ്ടെ , റൊണാൾഡ് അരാഹോ എന്നിവരുടെ പ്രകടനങ്ങൾ നിർണായകമായി. ക്ലീൻ ഷീറ്റുകളാണ് അവരുടെ വിജയത്തിൽ ശ്രദ്ധേയം. ഒമ്പത് തവണ 1-0 എന്ന സ്കോറിന് അവർ വിജയങ്ങൾ സ്വന്തമാക്കി. സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി 17 ​ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോറർ ആണ്. എന്നാൽ ഫോർവേഡ് റാഫിഞയുടെ പ്രകടത്തിൽ ടീം നിരാശരാണ്.അൻസു ഫാത്തിയും ഫെറാൻ ടോറസും, രണ്ട് മാസത്തിലേറെയായി വിങ്ങർ ഔസ്മാൻ ഡെംബലെയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാഴ്‌സലോണക്ക് ഇനി അടുത്തെതെന്ത്?

ബാഴ്‌സലോണക്ക് ലാലി​ഗ കിരീടം വിജയിക്കാനായാൽ അതൊരു പുത്തൻ ഉയർത്തെഴുന്നേപ്പ് നൽകും. ക്ലബ് ഇതിഹാസം ഷാവി പരിശീലകനെന്ന നിലയിൽ ടീമിൽ തുടരും. ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട ഷാവിയുടെ കരാർ പുതുക്കാനുള്ള പദ്ധതികൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. നിലനിലെ കരാർ 2024-ൽ അവസാനിക്കും. ഈ വേനൽക്കാലത്ത് മെസ്സിയുടെ കരാർ അവസാനിക്കുമ്പോൾ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് മെസ്സിയെ വീണ്ടും സൈൻ ചെയ്യാന് ബാഴ്സക്ക് താൽപ്പര്യമുണ്ട്. ടീമിലെ പല യുവതാരങ്ങളുടെയും കരാർ പുതുക്കാനും ടീമിന് താത്പര്യമുണ്ട്. എന്നാൽ പണവും ഫിനാൻഷ്യൽ ഫെയർ പ്ലേയുമാണ് ടീമിനു തിരിച്ചടിയാകുന്നത്. ടീമിന്റെ എല്ലാ കാര്യങ്ങളും ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേയെ ആശ്രയിച്ചിരിക്കുന്നു.

TAGS :

Next Story