ഇറാന്‍ ഫുട്ബാള്‍ താരങ്ങള്‍ക്ക് വിസ അനുവദിച്ച് യുഎസ്
ഇറാന്‍ ഫുട്ബാള്‍ ടീമിന്റെ ഭാഗമായുള്ള ചില ടെക്‌നിക്കല്‍ സ്റ്റാഫിനും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും യുഎസ് ഇതുവരെ വിസ അനുവദിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമല്ല

വാഷിങ്ടണ്‍: ഇറാന്‍ ഫുട്ബാള്‍ താരങ്ങള്‍ക്ക് വിസ അനുവദിച്ച് യുഎസ്. വൈറ്റ്ഹൗസാണ് വിസ അനുവദിച്ച വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വിസ അനുവദിച്ചിരിക്കുന്നത്. ലോസ് ഏഞ്ചലിസില്‍ ഇറാന്റെ ആദ്യ ലോകകപ്പ ്മത്സരത്തിന് പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വിസ അനുവദിച്ചിരിക്കുന്നത്.
അതേസമയം, വ്യാഴാഴ്ച രാത്രി വരെയും ഇറാന്‍ ടീമംഗങ്ങള്‍ക്ക് വിസ ലഭിച്ചില്ലെന്ന് മെക്‌സികോയിലെ ഇറാന്‍ അംബാസിഡര്‍ അബുല്‍ഫസല്‍ പസന്‍ദിദേഹ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുഎസ് ഇറാന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിസ ലഭിച്ച വിവരം തുര്‍ക്കിയയിലെ യുഎസ് അംബാസിഡര്‍ ടോം ബാരക് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലെ ഇറാന്‍ താരങ്ങള്‍ക്ക് വേണ്ടി വിസ പ്രൊസസ് ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിച്ച തങ്ങളുടെ ടീമിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാന്‍ ഫുട്ബാള്‍ ടീമിന്റെ ഭാഗമായുള്ള ചില ടെക്‌നിക്കല്‍ സ്റ്റാഫിനും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും യുഎസ് ഇതുവരെ വിസ അനുവദിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമല്ല. എന്നാല്‍, വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

