Quantcast

ലൈംഗീകാതിക്രമം; സ്പാനിഷ് ഫുട്‌ബോൾ താരം റാഫ മിർ അറസ്റ്റിൽ

ലാലീഗയിൽ വലൻസിയക്കായി കളിക്കുന്ന 27 കാരൻ സ്‌പെയിൻ ജൂനിയർ ടീമിലും അംഗമായിരുന്നു

MediaOne Logo

Sports Desk

  • Published:

    3 Sept 2024 9:06 PM IST

ലൈംഗീകാതിക്രമം; സ്പാനിഷ് ഫുട്‌ബോൾ താരം റാഫ മിർ അറസ്റ്റിൽ
X

മാഡ്രിഡ്: സ്പാനിഷ് ക്ലബ് വലൻസിയ സ്‌ട്രൈക്കർ റഫ മിർ ലൈംഗീകാതിക്രമ കേസിൽ അറസ്റ്റിൽ. യുവതിയുടെ പീഡന പരാതിയിൽ സ്പാനിഷ് ഗ്വാർഡിയ സിവിൽ പൊലീസാണ് 27 കാരനെ അറസ്റ്റ് ചെയ്തത്. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. നിയമ വ്യവസ്ഥയുമായി സഹകരിക്കുമെന്നും ക്ലബ് വ്യക്തമാക്കി.

സെവിയ്യ താരമായ റാഫ മിർ കഴിഞ്ഞ സീസണിലാണ് ലോണിൽ വലൻസിയയിലെത്തിയത്. ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റിനായും കളത്തിലിറങ്ങിയിരുന്നു. സ്‌പെയിൻ അണ്ടർ 21, 23 ടീമിലും കളിച്ചിരുന്നു. സെവിയ്യക്കായി 75 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ സ്‌കോർ ചെയ്തിരുന്നു

TAGS :

Next Story