Quantcast

സ്വന്തം മൈതാനത്ത് റയൽ മാ‍ഡ്രിഡിന് പരാജയം

റയൽ മാഡ്രിഡ് താരം വാൽവെർഡെ വില്ലാറയൽ കളിക്കാരനായ ബെയ്നയെ ഇടിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-11 11:53:53.0

Published:

9 April 2023 8:45 PM IST

സ്വന്തം മൈതാനത്ത് റയൽ മാ‍ഡ്രിഡിന് പരാജയം
X

ലാലീഗയിലെ തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് താരം വാൽവെർഡെ വില്ലാറയൽ കളിക്കാരനായ ബെയ്നയെ ഇടിച്ചു. പിറക്കാനിരിക്കുന്ന കുഞിനെ പറ്റി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ എതിർ താരത്തെ റയൽ മാഡ്രിഡിന്റെ ഫെഡറിക്കോ വാൽവെർഡെ ഇടിച്ചതായി റിപ്പോർട്ട്. ഇ.എസ്.പി.എൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച നടന്ന ലാലീഗ മത്സരത്തിനു ശേഷമാണ് റയൽ മാഡ്രിഡിന്റെ ഫെഡറിക്കോ വാൽവെർഡെയും വില്ലാറയലിന്റെ അലക്‌സ് ബെയ്‌നയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. ബെയ്‌നയെ നേരിടാൻ മത്സരശേഷം സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വില്ലാറിയൽ ടീം ബസിനരികിൽ വാൽവെർഡെ കാത്തുനിൽക്കുകയും പിച്ചിൽ പറഞ്ഞത് താരത്തോട് ആവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടത്.

വാൽവെർഡെയുടെ പങ്കാളിയായ മിന ബോണിനോ ഫെബ്രുവരിയിൽ തങ്ങൾക്ക് കുട്ടിയെ നഷ്ടപ്പെട്ടതായി ദമ്പതികൾ വിശ്വസിച്ചിരുന്നുതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ പരിശോധനകളിൽ ഗർഭം യഥാർത്ഥത്തിൽ ആരോഗ്യകരമാണെന്ന് കണ്ടെത്തി.

വില്ലാറയലും ബെയ്‌നയും ഈ കാര്യങ്ങൾ മുഴുവനായി അം​ഗീകരിക്കുന്നില്ല. എന്നാൽ ശനിയാഴ്ചത്തെ വാൽവെർഡെയുടെ പ്രവർത്തനങ്ങൾ സ്വീകാര്യമല്ലെന്ന് അവർ വിശ്വസിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധ്യമായ നടപടികളെക്കുറിച്ച് വില്ലാറയൽ സ്പാനിഷ് പോലീസുമായി സംസാരിച്ചിട്ടുണ്ട്. കുറ്റം ചുമത്തണോ എന്ന് ബെയ്‌ന തീരുമാനിക്കുമെന്ന് ക്ലബ്ബ് കവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ മാ‍ഡ്രിഡ് രണ്ടിനെതിരെ മൂന്ന് ​ഗോളിന് വില്ലാറയലിനോട് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ചെൽസിയെ നേരിടാനൊരുങ്ങുകയാണ് ക്ലബ്ബ്.


Next Story