Quantcast

ലോകകപ്പ് ഫുട്ബോള്‍; ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍...? ഇന്നറിയാം

ദോഹയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് നറുക്കെടുപ്പ് നടക്കുക.

MediaOne Logo

Web Desk

  • Published:

    1 April 2022 2:03 AM GMT

ലോകകപ്പ് ഫുട്ബോള്‍; ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍...? ഇന്നറിയാം
X

ലോകകപ്പ് ഫുട്ബോളില്‍ ടീമുകളെ ഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന്. ദോഹയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് നറുക്കെടുപ്പ് നടക്കുക. കക്കയും അഗ്യൂറോയും അടക്കമുള്ള‌ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ചടങ്ങിനായി ഖത്തറിലെത്തിയിട്ടുണ്ട്.

ഫുട്ബോള്‍ ലോകം നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് വിശ്വമേളയില്‍ ആരാകും ആദ്യഘട്ടത്തിലെ എതിരാളികളെന്നറിയാന്‍. കിക്കോഫിനു മുന്‍പും ഏറ്റവും നിര്‍ണായക നിമിഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ താരനക്ഷത്രങ്ങള്‍ ദോഹയുടെ മണ്ണിലിറങ്ങിക്കഴിഞ്ഞു. കഫുവും ലോതര്‍ മത്തേവൂസും, ബെക്കാം, അഗ്യൂറോ, കക്ക, പിര്‍ലോ, മറ്റെരാസി, മഷരാനോ അങ്ങനെ നീളുന്നു താരസാന്നിധ്യം.




കളിക്കാര്‍ക്കും ആരാധകര്‍ക്കും നറുക്കെടുപ്പ് ഒരു പോലെ ആവേശം നല്‍കുന്നതാണെന്ന് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം പറയുന്നു. കളിക്കാരനെന്ന നിലയിലും ആരാധകനെന്ന നിലയിലും വളരെ പ്രധാനപ്പെട്ട നിമിഷങ്ങളാണ്. കളിക്കാരനെ സംബന്ധിച്ച് ആര്‍ക്കെതിരെയാണ് കളിക്കേണ്ടത് എന്നും എങ്ങനെ തയ്യാറെടുക്കണമെന്നും അറിയുകയാണ് ലോകകപ്പ് അടുത്തെത്തിയിരിക്കുന്നു എന്ന് ആരാധകരും മനസിലാക്കുകയാണ്. ആകെ 29 ടീമുകളാണ് ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത്. യൂറോപ്പിലെ യുക്രൈന്‍ അടങ്ങുന്ന ഗ്രൂപ്പിലെ പ്ലേ ഓഫും ഇന്‍റര്‍ കോണ്ടിനന്‍റ് പ്ലേ ഓഫുകളും ജൂണില്‍ നടക്കും.




എട്ട് ടീമുകള്‍ വീതമുള്ള നാല് പോട്ടുകളാണ് നറുക്കെടുപ്പിന് ഉണ്ടാവുക. നാല് പോട്ടില്‍ നിന്നും ഓരോ ടീമിനെ ഉള്‍ക്കൊള്ളിച്ച് ആകെ എട്ട് ഗ്രൂപ്പുകളായി തിരിക്കും. യൂറോപ്പ് ഒഴികെയുള്ള വന്‍ കരകളില്‍ നിന്ന് ഒരു ടീം മാത്രം ഒരു ഗ്രൂപ്പില്‍ വരുന്ന രീതിയിലാകും നറുക്കെടുപ്പ്. ഏറ്റവും പുതിയ ലോകകപ്പ് റാങ്കിങ് അനുസരിച്ചുള്ള യോഗ്യത നേടിയ ആദ്യ 7 സ്ഥാനക്കാരും ഖത്തറുമാണ് സീഡഡ് ടീമുകള്‍.








TAGS :

Next Story