Quantcast

ചാമ്പ്യൻസ് ലീഗ് ഫൈനൽ; വെംബ്ലിയോ ലിസ്ബണോ വേദിയാകും

മാഞ്ചസ്റ്റർ സിറ്റിയുംചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി തുർക്കിക്ക് നഷ്ടമാകും.

MediaOne Logo

Web Desk

  • Published:

    11 May 2021 12:44 PM IST

ചാമ്പ്യൻസ് ലീഗ് ഫൈനൽ; വെംബ്ലിയോ ലിസ്ബണോ വേദിയാകും
X

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി തുർക്കിക്ക് നഷ്ടമാകും. തുർക്കിയിലെ ഇസ്‌തൻബുളിൽ വെച്ച് നടക്കേണ്ട ഫൈനൽ വേദിയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റുന്നത്. യുവേഫ അധികൃതരും ബ്രിട്ടീഷ് സർക്കാർ പ്രതിനിധികളും മൽസരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചർച്ച നടത്തി.

കോവിഡ് പശ്ചാത്തലത്തിൽ തുർക്കിയെ ബ്രിട്ടൺ ഇപ്പോൾ റെഡ് സോണിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടണിൽ നിന്നുള്ളവർക്ക് തുർക്കിയിലേക്ക് യാത്ര ചെയ്യാൻ ഗവൺമെന്റ് അനുമതിയില്ല.

ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരുന്നത്. പതിനായിരത്തോളം ആരാധകർക്ക് മത്സരം കാണാൻ അവസരം ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ ഇംഗ്ലണ്ടിൽ നിന്ന് ആർക്കും തുർക്കിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. കളിക്കാൻ വേണ്ടി യാത്ര ചെയ്യുന്ന താരങ്ങൾക്ക് ആകട്ടെ തിരികെ വന്നാൽ ക്വാറന്റൈനിൽ കഴിയേണ്ടതായും വരും. ഈ കാരണങ്ങൾ ഒക്കെ പരിഗണിച്ചുകൊണ്ടാണ് ഫൈനൽ വേദി തുർക്കിയിൽ നിന്ന് മാറ്റാൻ അധികൃതർ തയ്യാറാകുന്നത്.

വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്നും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോർച്ചു​ഗൽ തലസ്ഥാനമായ ലിസ്ബണും യുവേഫയോട് അനുകൂല നിലപാട് അറിയിച്ചത്.

പോർച്ചു​ഗൽ ബ്രിട്ടനിലേക്ക് യാത്രാവിലക്കുള്ള രാജ്യമല്ലാത്തതിനാലും നിഷ്പക്ഷ വേദിയെന്ന നിലയിലുമാണ് ലിസ്ബണിനെയും യുവേഫ പരി​ഗണിക്കുന്നത്. പക്ഷേ ഇക്കാര്യത്തിൽ അധികൃതർ അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. യുവേഫ ആകും അവസാന തീരുമാനം പ്രഖ്യാപിക്കുക. മെയ് 29നാണ് മുൻപ് നിശ്ചയിച്ചത് പ്രകാരം ഫൈനൽ നടക്കേണ്ടത്.

TAGS :

Next Story