Quantcast

തുർക്കിയെ ഗോളിൽമുക്കി സ്‌പെയിൻ; വിജയവഴിയിൽ ജർമനി

സ്പാനിഷ് ടീമിനായി മിക്കേൽ മെറീനോ ഹാട്രിക് സ്വന്തമാക്കി

MediaOne Logo

Sports Desk

  • Published:

    8 Sept 2025 10:06 AM IST

Spain beats Turkey; Germany on course for victory
X

സ്‌പെയിൻ: ലോകകപ്പ് ക്വാളിഫയറിൽ സ്‌പെയിന് തകർപ്പൻ ജയം. തുർക്കിയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കെട്ടുകെട്ടിച്ചത്. മിക്കേൽ മെറീനോ ഹാട്രിക്ക്(22, 45+1, 57) സ്വന്തമാക്കി. പെഡ്രി(6,62) ഇരട്ടഗോൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ(53) വകയായിരുന്നു മറ്റൊരു ഗോൾ. പന്തടക്കത്തിൽ സ്പാനിഷ് സംഘത്തിനൊപ്പം പിടിക്കാൻ തുർക്കിക്കായെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. നിലവിൽ ആറു മത്സരങ്ങളിൽ അഞ്ചു ജയവും ഒരു സമനിലയുമുള്ള ചെമ്പട നിലവിൽ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ നോർത്തേൺ അയർലാൻഡിനെതിരെ ജർമനിയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തുവിട്ടത്. സെർജിയോ നാബ്രി(7), നദിം അമിറി(69), ഫ്‌ളോറിയാൻ വിർട്‌സ്(72) എന്നിവരാണ് ലക്ഷ്യംകണ്ടത്. നോർത്തേൺ അയർലൻഡിനായി ഇസാക് പ്രിൻസ്(34) ആശ്വാസ ജയം നേടി. കഴിഞ്ഞ മാച്ചിൽ സ്ലൊവേക്യക്കെതിരെ രണ്ട് ഗോൾ തോൽവി വഴങ്ങിയ ജർമനിയുടെ ലോകകപ്പ് ക്വാളിഫയർ റൗണ്ടിലെ ആദ്യ ജയമാണിത്. ബെൽജിയം, നെതർലൻഡ്, പോളണ്ട് ടീമുകളും യോഗ്യതാ മത്സരത്തിൽ ജയം സ്വന്തമാക്കി.

TAGS :

Next Story