Quantcast

'കോപ്പ മെസ്സിയടിച്ചാൽ ഒരു ചെമ്പ് മന്തി'; വൈറലായി യുവാവിന്റെ ഓഫര്‍- വീഡിയോ

ഞായറാഴ്ച പുലർച്ചെയാണ് കോപ്പയിൽ അർജീന്റീന-ബ്രസീൽ സ്വപ്‌ന ഫൈനൽ

MediaOne Logo

Web Desk

  • Published:

    9 July 2021 10:31 AM GMT

കോപ്പ മെസ്സിയടിച്ചാൽ ഒരു ചെമ്പ് മന്തി; വൈറലായി യുവാവിന്റെ ഓഫര്‍- വീഡിയോ
X

അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയാൽ സൗജന്യ മന്തി വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂരിലെ ഹോട്ടലുടമ. അർജന്റീനയുടെ ആരാധകനായ യാദിൽ എം ഇഖ്ബാലിന്റേതാണ് വാഗ്ദാനം. കപ്പടിച്ചാൽ ഹോട്ടലിന് മുമ്പിലെ കെട്ടിടച്ചുമരില്‍ മെസ്സി കപ്പ് ഉയർത്തുന്ന ഗ്രാഫിറ്റി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അറിയിച്ച് യാദില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

'അടുത്ത കോപ്പ അമേരിക്ക മെസ്സിയടിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷമുള്ളയാൾ ഞാനായിരിക്കും. അപ്പോ ഈ കാണുന്ന റെസ്‌റ്റോറൻഡിന് മുമ്പിലെ ചുമരിൽ മെസ്സി കോപ്പ കപ്പും പൊക്കി നിൽക്കുന്ന ഗ്രാഫിറ്റി പെയിന്റിങ് വരും. അങ്ങനെയാണെങ്കിൽ ഈ ഗ്രാഫിക് ചെയ്തു കഴിയുന്ന ദിവസം, എന്റെ റെസ്റ്റോറൻഡിൽ നിന്ന് ഒരു ചെമ്പ് മന്തി, അതായത് മുപ്പത് ഫുൾ മന്തി അർജന്റീന ജഴ്‌സിയിട്ട് വരുന്നവർക്ക് ഞാൻ ഫ്രീയായി കൊടുക്കും. ഞാൻ പറയുന്ന സമയത്തായിരിക്കും വിതരണം. ഇപ്രാവശ്യം കപ്പു നമ്മളെടുക്കും. വാമോസ് അർജന്റീന' - എന്നാണ് യാദിൽ പറയുന്നത്.

ഞായറാഴ്ച പുലർച്ചെയാണ് കോപ്പയിൽ അർജീന്റീന-ബ്രസീൽ സ്വപ്‌ന ഫൈനൽ. 1993ന് ശേഷം അർജന്റീനയ്ക്ക് ഇതുവരെ പ്രധാനപ്പെട്ട കിരീടങ്ങൾ നേടാനായിട്ടില്ല. എന്നാൽ നേർക്കുനേർ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ ആധിപത്യം അർജൻറീനക്കാണ്. പത്ത് ഫൈനലുകളിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ എട്ടിലും വിജയം അർജൻറീനക്കൊപ്പമായിരുന്നു. 91ന് ശേഷം നടന്ന രണ്ട് ഫൈനലുകളിൽ മാത്രമാണ് ബ്രസീലിന് വിജയനിക്കാനായത്.

ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അർജൻറീനയാണ് മുന്നിൽ. 14 തവണ അർജൻറീന കിരീടം നേടിയപ്പോൾ ബ്രസീലിന് കപ്പടിക്കാൻ കഴിഞ്ഞത് ഒൻപത് തവണയാണ്. എന്നാൽ 90കൾക്ക് ശേഷമുള്ള ബ്രസീലിൻറെ കരുത്ത് പരിശോധിക്കുമ്പോൾ അർജൻറീന പിന്നിലാണെന്ന് തന്നെ പറയേണ്ടിവരും. 91ലും 93ലും കിരീടം നേടിയ ശേഷം അർജൻറീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. 89 തൊട്ട് 2019 വരെയുള്ള കണക്കെടുക്കുമ്പോൾ ബ്രസീൽ കിരീടമുയർത്തിയത് ആറ് തവണയും...മാത്രമല്ല, നിലവിലെ കോപ്പ ചാമ്പ്യന്മാർ കൂടിയാണ് ബ്രസീൽ.

TAGS :

Next Story