Quantcast

ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു

1960ലെ റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു ചന്ദ്രശേഖരൻ. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-08-24 11:03:54.0

Published:

24 Aug 2021 10:57 AM GMT

ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു
X

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിപ്പുള്ള അവസാനത്തെയാളായിരുന്നു ചന്ദ്രശേഖരൻ.

1962ൽ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു ചന്ദ്രശേഖരൻ. മുംബൈ കാൾട്ടക്‌സിനും എസ്ബിടിക്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1964ൽ സന്തോഷ് ട്രോഫി കിരീടം നേടിയ മഹാരാഷ്ട്ര ടീമിന്റെ നായകനുമായിരുന്നു. ഒളിംപിക്‌സിനും സന്തോഷ് ട്രോഫിക്കും പുറമെ ഏഷ്യാ കപ്പ്, ഡ്യൂറൻഡ് കപ്പ്, സേഠ് നാഗ്ജി തുടങ്ങിയ ടൂർണമെന്റുകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

ഇരിഞ്ഞാലക്കുടയിലാണ് ജനനം. തൃശൂരിലെ സെന്റ് തോമസ് സ്‌കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായി വിരമിച്ചു.

TAGS :

Next Story