ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യാ റേസുകൾ റദ്ദാക്കി; ഖത്തറിലെ മോട്ടോ ജിപി റേസ് മാറ്റിവെച്ചു

ബഹ്‌റൈൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയാണ് ഫോർമുല വൺ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 10 മുതൽ 12 വരെ ബഹ്‌റൈനിലെ സഖീറിലും, ഏപ്രിൽ 17 മുതൽ 19 വരെ സൗദിയിലെ ജിദ്ദയിലും നടത്താനിരുന്ന റേസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
"ഇത് എടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു, പക്ഷേ, മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ നിർഭാഗ്യവശാൽ ഇത് ഈ ഘട്ടത്തിൽ ശരിയായ തീരുമാനമാണ്" എന്നാണ് ഫോർമുല വൺ സിഇഓ സ്‌റ്റെഫാനോ ഡൊമിനിക്കാലി പറഞ്ഞത്.
ഏപ്രിൽ 12ന് നടത്താനിരുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ്പ്രീ റേസ് മാറ്റിവെച്ചതായി മോട്ടോ ജിപിയും അധികൃതർ പ്രഖ്യാപിച്ചു. നവംബർ എട്ടിലേക്കാണ് റേസ് മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ പോർച്ചുഗീസ് ഗ്രാൻഡ്പ്രീ നവംബർ 22നും സീസണിലെ അവസാന റേസായ വാലെൻഷ്യ ഗ്രാൻഡ്പ്രീ നവംബർ 29ലേക്കും മാറ്റിവെച്ചതായും അധികൃതർ പ്രഖ്യാപിച്ചു.
Adjust Story Font
16

