Quantcast

പൂരം കൊടിയേറി മക്കളേ... ആദ്യ ടോസ് ഹാര്‍ദിക് പാണ്ഡ്യക്ക്; ചെന്നൈയെ ബാറ്റിങിനയച്ച് ഗുജറാത്ത്

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയച്ചു

MediaOne Logo

Web Desk

  • Published:

    31 March 2023 1:59 PM GMT

പൂരം കൊടിയേറി മക്കളേ... ആദ്യ ടോസ് ഹാര്‍ദിക് പാണ്ഡ്യക്ക്; ചെന്നൈയെ ബാറ്റിങിനയച്ച് ഗുജറാത്ത്
X

ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി ഉത്സവനാളുകള്‍. കുട്ടിക്രിക്കറ്റിന്‍റെ പൂരമായ ഐ.പി.എല്‍ പതിനാറാം സീസണിന് ഇന്ന് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ബൌളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ടോസ് ആനുകൂല്യം മുതലാക്കുക എന്ന ലക്ഷ്യത്തിലാണ് ഹാര്‍ദിക് ബൌളിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള പുതിയ രീതികള്‍ ടോസ് ആനുകൂല്യത്തെ എത്രത്തോളം ബാധിക്കും എന്നു കൂടി കണ്ടറിയണം.

അതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍ കളിക്ക് തൊട്ടുമുമ്പ് ധോണി തിരിച്ചെത്തിയത് ചെന്നൈയെ സംബന്ധിച്ച് ആശ്വാസമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ സംബന്ധിച്ച് ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യത്തിലാകും ഇറങ്ങുക.

പുതുമകളേറെ, ഐ.പി.എല്‍ 2023

പത്ത് ടീമുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിനായി പരസ്പരം ഏറ്റുമുട്ടുക. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.നിരവധി പ്രത്യേകതളോടെയാണ് പുതിയ സീസൺ തുടക്കമാകുന്നത്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം എവേ രീതിയിലേക്ക് മാറുന്നതും ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഈ തവണത്തെ പ്രത്യേകതകളാണ്.

കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പകരക്കാരന്‍റെ പേരും ആ സമയത്ത് നൽകണം. വൈഡും നോബോളും ഡി.ആർ.എസ് പരിധിയിൽ വരുന്നു എന്നതും പ്രത്യേകതകളിലൊന്നാണ്.

ഗുജറാത്ത് ടൈറ്റന്‍സ് ടീം: Wriddhiman Saha(wk), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri joseph

ചെന്നൈ സൂപ്പര്‍ കിങ്സ്: Devon Conway, Ruturaj Gaikwad, Ben Stokes, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(wk/c), Ravindra Jadeja, Mitchell Santner, Deepak Chahar, Rajvardhan Hangargekar


TAGS :

Next Story