Quantcast

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ സിംഗപ്പൂരിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

MediaOne Logo

Web Desk

  • Updated:

    2023-09-26 06:18:34.0

Published:

26 Sept 2023 10:13 AM IST

Indian hockey, sports news, ഇന്ത്യന്‍ ഹോക്കി
X

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. രണ്ടാം മത്സരത്തില്‍ സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഹോക്കി ലോക റാങ്കിങ്ങില്‍ 49ാം സ്ഥാനക്കാരാണ് സിംഗപ്പൂര്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ഗോളിന് തകര്‍ത്തിരുന്നു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനുമായി ഏറ്റുമുട്ടും.

ഇന്ത്യക്കായി ഹര്‍മന്‍പ്രീത് നാലുഗോളുകളും (24, 39, 40, 42) മന്ദീപ് സിങ് മൂന്നുഗോളുകളും (12, 30, 51) നേടി. അഭിഷേക്, വരുണ്‍ കുമാര്‍ എന്നിവര്‍ രണ്ട ഗോളുകള്‍ വീതവും ലളിത് കുമാര്‍ ഉപാധ്യായ, ഗുര്‍ജന്ത് സിങ്, വിവേക് സാഗര്‍, മന്‍പ്രീത് സിങ്, ഷംഷേര്‍ സിങ് എന്നിവര്‍ ഓരോഗോളുകള്‍ വീതവും നേടി.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും ആറ് വെങ്കലവുമായി ആറാംസ്ഥാനത്താണ് ഇന്ത്യ. 39 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവുമടക്കം 69 മെഡലുകളുമായി ചൈനമെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. 10 സ്വര്‍ണവും 10 വെള്ളിയുമടക്കം 34 മെഡലുകള്‍ കൈവശമുള്ള ദക്ഷിണ കൊറിയയാണ് രണ്ടാമത്.

TAGS :

Next Story