Quantcast

ഏഷ്യൻ ഗെയിംസ്; കൂടുതൽ മെഡലുകൾ തേടി ഇന്ത്യ ഇന്നിറങ്ങും

വനിതാ ക്രിക്കറ്റിൽ സ്വ‍ർണം ഉറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    25 Sept 2023 7:02 AM IST

India will be looking for more medals today in Asian Games
X

ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡലുകൾ തേടി ഇന്ത്യ ഇന്നിറങ്ങും. വനിതാ ക്രിക്കറ്റിൽ മെഡലുറപ്പിച്ച ഇന്ത്യ ഷൂട്ടിങ്ങിലും റോവിങ്ങിലും സ്വർണ പ്രതീക്ഷകളുമായാണ് മത്സരിക്കാനിറങ്ങുക. വനിതാ ക്രിക്കറ്റിൽ സ്വ‍ർണം ഉറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

അയൽക്കാരായ ശ്രീലങ്കയാണ് കലാശപ്പോരിൽ എതിരാളികൾ. രാവിലെ ഇന്ത്യൻ സമയം 11ന് ഫൈനൽ ആരംഭിക്കും. ഷൂട്ടിങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഇന്ത്യൻ താരങ്ങൾ മെഡൽ പോരാട്ടത്തിനായി ഇറങ്ങും.

ഇന്നലെ മെഡൽ ലഭിച്ച തുഴച്ചിലിലും താരങ്ങൾ ഇന്ന് മത്സരിക്കുന്നുണ്ട്. ഈ മത്സര ഇനങ്ങൾക്ക് പുറമെ വനിതാ ബാസ്ക്കറ്റ് ബോൾ, വനിതാ ഹാന്റ് ബോൾ, വനിതാ റഗ്ബി, മത്സരങ്ങളും പുരുഷ, വനിതാ വിഭാഗങ്ങളുടെ ചെസ് മത്സരവും വിവിധ വിഭാഗങ്ങളിലായി ജൂഡോ, സ്വിമ്മിങ്, ബോക്സിങ്, സൈലിങ്, എന്നീ മത്സരങ്ങളും ഇന്ന് നടക്കും.

രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ആദ്യ സ്വ‍ർണം നേടുമോയെന്നാണ് കായിക പ്രേമികൾ ഉറ്റുനോക്കുന്നത്. ഇന്നലെ അഞ്ച് മെഡലുകൾ ഇന്ത്യ നേടിയിരുന്നു. ഷൂട്ടിങ്ങിൽ ഒരു വെള്ളിയും വെങ്കലവും റോവിങ്ങിൽ രണ്ട് വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. നിലവിൽ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

TAGS :

Next Story