Quantcast

ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ

കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലായി 4 മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യ നേടിയത്

MediaOne Logo

Web Desk

  • Published:

    21 July 2021 3:06 AM GMT

ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ
X

ഒളിമ്പിക്സ് വേദികളിൽ ഇന്ത്യക്ക് എന്നും പ്രതീക്ഷ നൽകുന്ന ഇനമാണ് ഗുസ്തി. ടോക്കിയോയിലും മെഡൽ കിലുക്കത്തിൽ ഗുസ്തിക്ക് പ്രധാന പങ്കുണ്ടാകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷകൾ.

അഞ്ച് ഒളിമ്പിക്സ് മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യയിലെത്തിയിട്ടുള്ളത്. 1952 ലെ ഹെൽസിംഗ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി ഗുസ്തി പിടിച്ച് മെഡൽ നേടുന്നത്. 57 കിലോ വിഭാഗത്തിൽ മഹാരാഷ്ട്രക്കാരനായ ഖഷബാ ദാദാസാഹേബ് ജാദവ് നേടിയതാകട്ടെ വെങ്കലവും. പിന്നീട് നീണ്ട 56 വർഷം ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ അകന്നുനിന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്സ് സുശീൽ കുമാർ നേടിയ വെങ്കലത്തിലൂടെയാണ് ഇന്ത്യ ആ കാത്തിരിപ്പ് അവസാനിപ്പിച്ചത്. തൊട്ടടുത്ത ഒളിമ്പിക്സിൽ സുശീൽ തന്‍റെ നേട്ടം വെള്ളിയായി ഉയർത്തി.

ലണ്ടനിൽ 60 കിലോ വിഭാദത്തിലെ വെങ്കല മെഡലൽ നേടിയതാകട്ടെ യോഗ്വേശർ ദത്തും. 2016 ൽ സാക്ഷി മാലിക്കായിരുന്നു ഗുസ്തിക്കാരുടെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ പേർ എഴുതിച്ചേർത്തത്. 58 കിലോ വിഭാഗത്തിൽ വെങ്കല മെഡലാണ് സാക്ഷി നേടിയത്. ടോക്കിയോയിൽ ഗുസ്തിയിൽ ഒന്നിലധികം മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 65 കിലോ ഫ്രീസ്ടൈൽ വിഭാഗത്തിൽ മത്സരിക്കുന്ന ബജ്റംഗ് പൂനിയയും 53 കിലോ ഫ്രീസ്ടൈലിന് ഇറങ്ങുന്ന വിനേഷ് ഫോഗത്തുമാണ് ഉറച്ച മെഡൽ പ്രതീക്ഷകൾ.

അൻഷു ഫോഗത്ത്,സോനം മാലിക്ക്,ദീപക് പൂനിയ തുടങ്ങിയവരും മെഡൽ നേടാൻ മിടുക്കുള്ളവരാണ്. കഴിഞ്ഞ മൂന്ന് തവണത്തെയും നേട്ടം ആവർത്തിച്ചാൽ ഗുസ്തിയുടെ മേൽവിലാസത്തിൽ ഇന്ത്യൻ പതാക ടോക്കിയോയിൽ ഉയരും.

TAGS :

Next Story