Quantcast

പൂരം കൊടിയേറുന്നു; ഇന്ന് ചെന്നൈ ബാംഗ്ലൂര്‍ ആവേശപ്പോര്

ഐ.പി.എല്ലിൽ ഇതുവരെ 31 തവണയാണ് ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര്‍ വന്നത്. അതിൽ 20 തവണയും ധോണിയും സംഘവും വിജയക്കൊടി പാറിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-22 04:42:56.0

Published:

22 March 2024 4:23 AM GMT

പൂരം കൊടിയേറുന്നു; ഇന്ന് ചെന്നൈ ബാംഗ്ലൂര്‍ ആവേശപ്പോര്
X

ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വർണാഭമായ ആഘോഷ പരിപാടികളോടെയാണ് ഐപിഎല്ലിന് തിരശീല ഉയരുക. ഓസ്കാർ ജേതാവ് എ.ഏർ.റഹ്മാനും സോനുനിഗവും അണിനിരക്കുന്ന സംഗീത നിശ ഉദ്ഘാടന പരിപാടിയുടെ മാറ്റ് കൂട്ടും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ ടൈഗർ ഷറോഫ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ഗ്ലാമർ പരിവേഷം നൽകും.

വൈകീട്ട് 7:30നാണ് ബാംഗ്ലൂർ ചെന്നെ ആവേശപ്പോര്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിൽ വിരാട് കോഹ്‍ലിയും ഓസീസ് ഓൾറൌണ്ടർ ഗ്ലെൻ മാക്സ്‍വെല്ലുമാണ് വജ്രായുധങ്ങൾ... ബോളർമാരുടെ ശവപ്പറമ്പെന്നറിയപ്പെടുന്ന ചെപ്പോക്കിൽ മുഹമ്മദ് സിറാജും സംഘവും നയിക്കുന്ന പേസ് നിരയുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുക. സിറാജിന് കൂട്ടായി വെസ്റ്റിൻഡീസ് പേസർ അൽസാരി ജോസഫ് ടീമിൽ ഇടംപിടിച്ചേക്കും.

സ്വന്തം മൈതാനമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് കളിയെന്നുള്ളത് ചെന്നൈക്ക് കുടുതൽ ആത്മവിശ്വാസം നൽകും. യുവതാരം ഋതുരാജ് ഗെയിക്വാദിന്റെ കീഴിൽ ആദ്യ മത്സരത്തിനാണ് ചെന്നൈ ഇറങ്ങുന്നത്. ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, അജിൻക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദൂബേ, രവീന്ദ്ര ജഡേജ തുടങ്ങി മികച്ചൊരു താര നിര തന്നെ ചെന്നൈയുടെ ആവനാഴിയിലുണ്ട്. എക്കാലത്തേയും പോലെ എം.എസ്.ധോണി ചെന്നൈയുടെ വിശ്വസ്ഥ റോളിൽ തുടരും. ടൂർണമെന്റിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകൾ ആദ്യ മത്സരത്തിൽ നേർക്കുനേർ വരുന്നതോട വൻ ആരവത്തോടെയാകും ഐപിഎല്ലിന് തുടക്കമാകുക.

ചെന്നൈ- ബാംഗ്ലൂര്‍ നേര്‍ക്കു നേര്‍

ഐ.പി.എല്ലിൽ ഇതുവരെ 31 തവണയാണ് ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര്‍ വന്നത്. അതിൽ 20 തവണയും ധോണിയും സംഘവും വിജയക്കൊടി പാറിച്ചു. 10 വിജയങ്ങളാണ് ആർ.സി.ബി യുടെ അക്കൗണ്ടിലുള്ളത്. ഐ.പി.എല്ലിൽ ആർ.സി.ബി ക്കെതിരെ ഏറ്റവും കൂടുതൽ വിജയ റെക്കോർഡുള്ള ടീമും ചെന്നൈ തന്നെ. ഏറ്റവും അവസാനമായി ഇരുവരും നേർക്കു നേർ വന്നപ്പോഴും ചെന്നൈ ജയിച്ചു കയറി. ചെപ്പോക്കിൽ 8 വിക്കറ്റിനായിരുന്നു ധോണിയുടേയും സംഘത്തിന്‍റേയും വിജയം.

ചെന്നൈ vs ആര്‍.സി.ബി- അവസാന അഞ്ച് മത്സരങ്ങൾ

ചെന്നൈയും ബാംഗ്ലൂരും നേര്‍ക്കു നേര്‍ വന്ന അവസാന അഞ്ച് മത്സരങ്ങളില്‍ നാല് തവണയും വിജയം ചെന്നൈക്കൊപ്പമായിരുന്നു.

2023 - എട്ട് വിക്കറ്റിന് ചെന്നൈ വിജയിച്ചു

2022- 13 റൺസിന് ചെന്നൈ വിജയിച്ചു.

2022 - 13 റൺസിന് ബാംഗ്ലൂര്‍ വിജയിച്ചു

2021 - 69 റൺസിന് ചെന്നൈ വിജയിച്ചു

2021- ആറ് വിക്കറ്റിന് ചെന്നൈ വിജയിച്ചു

സാധ്യതാ ഇലവന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഫാഫ് ഡുപ്ലെസിസ്, വിരാട് കോഹ്ലി, കാമറൂൺ ഗ്രീൻ, രജത് പഠീധാർ, ഗ്ലെൻ മാക്‌സ്വെൽ, സുയാഷ് പ്രഭുദേശായി, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക്ക്, മായങ്ക് ഡാഗർ, അൽസാരി ജോസഫ്, മുഹമ്മദ് സിറാജ്

ചെന്നൈ സൂപ്പർ കിങ്‌സ്

ഋതുരാജ് ഗെയിക്വാദ്, ഡെവോൺ കോൺവേ/ രചിൻ രവീന്ദ്ര, അജിൻക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദൂബേ, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ദീപക് ചഹാർ, മഹേഷ് തീക്ഷ്ണ, മതീഷ പതിരാന, തുഷാർ ദേശ്പാണ്ഡേ/ ശർദുൽ താക്കൂർ

TAGS :

Next Story