Quantcast

ചെന്നൈക്ക് ലഭിക്കുക കോടികള്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടി ശുഭ്മാന്‍ ഗില്‍

ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളേയും താരങ്ങളേയും കാത്തിരിക്കുന്ന സമ്മാനത്തുക എത്രയെന്നറിയാം

MediaOne Logo

Web Desk

  • Updated:

    2023-05-30 15:14:49.0

Published:

30 May 2023 6:11 PM IST

chennai super kings
X

ആവേശകരമായൊരു ഐ.പി.എല്‍ സീസണ് കൂടി തിരശീല വീഴുകയാണ്. കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ മലര്‍ത്തിയടിച്ച് ചെന്നൈ കിരീടത്തില്‍ മുത്തമിടുമ്പോള്‍ പിറന്നത് ചരിത്രം. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന മുംബൈയുടെ റെക്കോര്‍ഡിനൊപ്പമാണ് ധോണിയും കൂട്ടരും എത്തിയത്. ഐ.പി.എല്ലിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീമും ചെന്നൈ തന്നെ.

കലാശപ്പോരില്‍ ടോസ് ലഭിച്ച ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു . എന്നാൽ, ധോണിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് തമിഴ്‌നാടുകാരനായ സായ് സുദർശന്റെയും ഓപണർ വൃദ്ധിമാൻ സാഹയുടെയും മികച്ച ഇന്നിങ്‌സുകളുടെ കരുത്തിൽ 214 എന്ന കൂറ്റൻ സ്‌കോറാണ് ഗുജറാത്ത് ഉയർത്തിയത്. മഴ ഇടയ്ക്ക് വില്ലനായ മത്സരത്തിൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓവർ വെട്ടിച്ചുരുക്കി ടോട്ടൽ പുതുക്കിനിശ്ചയിച്ചാണ് കളി തുടർന്നത്. 15 ഓവറിൽ 171 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയെ അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ത്രില്ലറിലൂടെ രവീന്ദ്ര ജഡേജ ആവേശകരമായ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ചെന്നൈയെ സമ്മാനത്തുകയായി കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഒപ്പം സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളേയും നിരവധി പുരസ്കാരങ്ങള്‍ കാത്തിരിപ്പുണ്ട്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളേയും താരങ്ങളേയും കാത്തിരിക്കുന്ന സമ്മാനത്തുക എത്രയെന്നറിയാം.


വിജയികൾ: ചെന്നൈ സൂപ്പർ കിങ്‌സ് - 20 കോടി

റണ്ണറപ്പ്: ഗുജറാത്ത് ടൈറ്റൻസ് - 12.5 കോടി

മികച്ച പിച്ച്: വാംഖഡേ - 50 ലക്ഷം

മികച്ച ഗ്രൗണ്ട്: ഈഡൻ ഗാർഡൻസ് - 50 ലക്ഷം

ഓറഞ്ച് ക്യാപ്പ്: ശുഭ്മാൻ ഗിൽ -10 ലക്ഷം

പർപ്പിൾ ക്യാപ്പ്: മുഹമ്മദ് ഷമി - 10 ലക്ഷം

ക്യാച്ച് ഓഫ് ദ സീസൺ: റാഷിദ് ഖാൻ - 10 ലക്ഷം

ലോങസ്റ്റ് സിക്‌സ്: ഫാഫ് ഡുപ്ലെസിസ് - 10 ലക്ഷം

കൂടുതൽ ബൗണ്ടറികൾ: ശുഭ്മാൻ ഗിൽ -10 ലക്ഷം

മൂല്യമേറിയ താരം: ശുഭ്മാൻ ഗിൽ - 10 ലക്ഷം

ഗെയിം ചെയ്ഞ്ചർ ഓഫ് ദ സീസൺ: ശുഭ്മാൻ ഗിൽ - 10 ലക്ഷം

സ്‌ട്രൈക്കർ ഓഫ് ദ സീസൺ: മാക്‌സവെൽ - 10 ലക്ഷം

എമെർജിങ് പ്ലെയർ: യശസ്വി ജയ്‌സ്വാൾ - 10 ലക്ഷം

TAGS :

Next Story