സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ആദ്യ പ്ലേ ഓഫിൽ ബംഗളൂരുവാണ് കൊമ്പൻമാരുടെ എതിരാളികൾ

MediaOne Logo

Web Desk

  • Published:

    3 March 2023 1:09 AM GMT

Kerala Blasters FC
X

കേരള ബ്ലാസ്റ്റേഴ്സ്

ബെംഗളൂരു: ഐഎസ്എല്ലിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആദ്യ പ്ലേ ഓഫിൽ ബംഗളൂരുവാണ് കൊമ്പൻമാരുടെ എതിരാളികൾ. രാത്രി ഏഴരയ്ക്ക് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

ഇരു ടീമുകൾക്കും സെമിയിലേക്കുള്ള ദൂരം ഒരു ജയം മാത്രം. കളി ശ്രീകണ്ഠീരവയിലാകുമ്പോൾ മുൻതൂക്കം ബംഗളൂരുവിന്. കണക്കുകളുടെ കളിയിൽ എതിരാളികളുടെ തട്ടകത്തിലെ മത്സര ഫലം ബ്ലാസ്റ്റേഴ്സിന് ആശ്വസമല്ല.അവസാന അഞ്ച് എവേ മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. തുടർച്ചയായ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു.സീസണിലെ തുടക്കം മോശമായിരുന്നെങ്കിലും ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തിലെത്തുമ്പോള്‍ ടീം വിജയവഴിയിൽ തിരിച്ചെത്തി. വിദേശത്താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളും ഫോമിലേക്ക് ഉയരുന്നത് ബെംഗളൂരിവിന് കാര്യങ്ങൾ എളുപ്പമാക്കും.

എന്നാൽ പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. 28 തവണ എതിരാളികളുടെ വല കുലിക്കയ ബ്ലാസ്റ്റേഴ്സ് 28 ഗോളുകൾ വഴങ്ങുകയും ചെയ്തു. അവസാന മൂന്ന് കളിയിലും തോറ്റ കൊമ്പൻമാർക്ക് മധ്യനിരയിലെ സൂപ്പർതാരം ഇവാൻ കലുഷ്നിയുടെ സസ്പെൻഷനും തിരിച്ചടിയാകും. ഒന്‍പതാം സീസണിൽ ഇരുടീമുകളും തമ്മിൽ ഏറ്റ് മുട്ടിയപ്പോൾ കൊച്ചിയിൽ കേരളവും ശ്രീകണ്ഠിരവയിൽ ബംഗളൂരുവുമാണ് വിജയിച്ചത്. തകർന്നടിഞ്ഞ ഒരു ടീമിനെ കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിച്ച ഇവാൻ വുക്മാനോവിച്ച് എന്ന പരിശീലകനിൽ തന്നെയാണ് ആരാധകരും പ്രതീക്ഷയർപ്പിക്കുന്നത്.

TAGS :

Next Story