ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ

MediaOne Logo

Web Desk

  • Updated:

    2021-11-25 02:15:14.0

Published:

25 Nov 2021 2:15 AM GMT

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
X

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. വൈകിട്ട് 7.30നാണ് മത്സരം.

പതിവ് പോലെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്.മത്സരം കടുപ്പമേറിയതാണെന്നും എന്നാൽ ആക്രമണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നും പരിശീലകൻ വുകമാനോവിച്ച് വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്‍റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. പ്രതിരോധത്തിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കണം.

എടികെയ്ക്കെതിരെ ഗോൾ നേടിയ സഹലിലും പെരേര ഡയസിലുമാകും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ വയ്ക്കുക. അൽവാരോ വാസ്ക്വാസും അഡ്രിയാൻ ലൂണയും കൂടി ഉണർന്നുകളിച്ചാൽ കൊമ്പന്മാർക്ക് ആദ്യ ജയം സ്വന്തമാക്കാം. മറുവശത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോറ്റാണ് എത്തുന്നത്. മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് കേരളപ്പോര് കൂടിയാവും.

TAGS :

Next Story