Quantcast

ബുമ്രക്കിത് റെക്കോര്‍ഡുകളുടെ പരമ്പര; വീണ്ടും കപിലിനെ പിന്നിലാക്കി

ഇതിഹാസ താരം കപില്‍ദേവിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബുമ്ര തിരുത്തിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-07-05 04:18:43.0

Published:

5 July 2022 4:14 AM GMT

ബുമ്രക്കിത് റെക്കോര്‍ഡുകളുടെ പരമ്പര; വീണ്ടും കപിലിനെ പിന്നിലാക്കി
X

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുമ്രയെ സംബന്ധിച്ച് റെക്കോര്‍ഡുകളുടെ കൂടി പരമ്പരയാണ്. നായകനായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ നേട്ടങ്ങളോരോന്നും സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് ബുമ്ര. നേരത്തെ ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഇതിഹാസ താരം കപില്‍ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസ്ബൌളറെന്ന നേട്ടം ബുമ്ര സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോര്‍ഡും. ഇപ്പോഴിത ഇതിഹാസ താരം കപില്‍ദേവിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ബുമ്ര തിരുത്തിയിരിക്കുകയാണ്.

ഈ പരമ്പരയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര, ഒരു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസ് ബൌളറെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലായിരിക്കുന്നത്. കപില്‍ ദേവിന്‍റെ പേരിലായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ്. 1981-82 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 22 വിക്കറ്റുകളായിരുന്നു കപിലിന്റെ നേട്ടം.

ബാറ്റിങ് റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് സ്റ്റുവർട്ട് ബ്രോഡ് ഇന്ത്യൻ നായകന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. മത്സരത്തിന്‍റെ 84-ാം ഓവറിൽ ബുമ്ര അടിച്ചുകൂട്ടിയ 29 റൺസ് ഉൾപ്പെടെ ഇംഗ്ലീഷ് പേസർ വഴങ്ങിയത് 35 റൺസാണ്- ആറു എക്‌സ്ട്രാ റൺസാണ് ബ്രോഡ് ഇന്ത്യക്ക് സമ്മാനിച്ചത്. നാലു ഫോറും രണ്ടു സിക്‌സും ഒരു സിംഗിളുമാണ് ബുമ്ര ഓവറിൽ നേടിയത്.

ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് ഇതോടെ ബുമ്ര സ്വന്തം പേരിലാക്കിയത്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്ന മോശം റെക്കോര്‍ഡ് ബ്രോഡിന്‍റെ പേരിലുമായി.

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ഒരു പേസ് ബൌളര്‍ക്ക് നറുക്ക് വീണത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോവിഡ് മുക്തനാകാത്തതിനെത്തുടര്‍ന്നാണ് ബുമ്രക്ക് ക്യാപ്റ്റന്‍ ക്യാപ് ലഭിക്കുന്നത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര.

1987 ന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍റെ നായകനാകാന്‍ ഒരു പേസ് ബൗളർക്കും ഇതുവരെ അവസരം കിട്ടിയിട്ടില്ല. അവിടെയാണ് ബുമ്ര ചരിത്രനേട്ടം സ്വന്തമാക്കിയത്. നേരത്തെ രോഹിത് ശർമ്മ പരിക്കുമൂലം പുറത്തിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കെ.എല്‍ രാഹുലാണ് ടീമിനെ നയിച്ചത്. വൈസ് ക്യാപ്റ്റനായി ബുമ്രയും.

ഫാസ്റ്റ് ബൗളർമാരെ സ്വതവേ നായകസ്ഥാനത്തേക്ക് പരിഗണിക്കാറില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇതൊരു പുതുചരിത്രമാണ്. നേരത്തെ അനില്‍ കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്പിന്നറായിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പേസ് ബോളര്‍മാര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അങ്ങനെയൊരു അവസരം ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ പേസര്‍ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന അഞ്ചുമത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. അഞ്ചാം മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമംഗങ്ങള്‍ കോവിഡ് ബാധിതരായതോടെ അവസാന ടെസ്റ്റ് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബൌളിങ് റെക്കോര്‍ഡ്

ഈ പരമ്പരയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര, ഒരു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസ് ബൌളറെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. കപില്‍ ദേവിന്‍റെ പേരിലായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ് നേട്ടം. 1981-82 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 22 വിക്കറ്റുകളായിരുന്നു കപില്‍ ദേവ് സ്വന്തമാക്കിയത്.

TAGS :

Next Story