ബെൻസേമയും സൗദിയിലേക്ക്? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്‌

താരത്തിന്റെ ഏജന്റ് ക്ലബ്ബുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2023-06-01 09:30:15.0

Published:

1 Jun 2023 9:27 AM GMT

karim benzema
X

karim benzema

മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച്‌ സൗദി ക്ലബ്ബായ അൽ ഇത്തിഹാദ്. ഈ വർഷത്തോടെ റയലുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് സൗദി ക്ലബ്ബ് താരത്തിന് മുന്നിൽ വമ്പൻ ഓഫർ വച്ചത്. ഒരു സീസണില്‍ 200മില്യണ്‍ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നത്.

ഇത്തിഹാദുമായി താരത്തിന്റെ ഏജന്റ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അതേ സമയം ഇന്ന് ബെന്‍സേമ റയൽ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസുമായി ചർച്ച നടത്തും. താരവുമായുള്ള കരാർ പുതുക്കാൻ റയൽ ഇതുവരെ തീരുമാനിച്ചിട്ടില്ല.

2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്. ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിൻറെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി.

അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. റയലിന്‍റെ എക്കാലത്തേയും മികച്ച ഗോളടി വേട്ടക്കാരില്‍ രണ്ടാമനാണ് ബെന്‍സേമ.
TAGS :

Next Story